Advertisement

തുടർച്ചയായ അവഗണന; വിരമിക്കൽ താല്പര്യം അറിയിച്ച്‌ ആഞ്ചലോ മാത്യൂസ്

July 7, 2021
Google News 0 minutes Read

അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുവാന്‍ താല്പര്യമുണ്ടെന്ന് അറിയിച്ച്‌ ശ്രീലങ്കൻ സീനിയര്‍ താരം ആഞ്ചലോ മാത്യൂസ്. ലങ്കന്‍ ബോര്‍ഡുമായി ചര്‍ച്ച തുടരുകയാണെന്നും ഉടനെ തീരുമാനം ഉണ്ടാകുമെന്നാണ് വിവരം. താരത്തെ അടുത്തിടെ നടന്ന പരമ്പരകളിൽ ബോര്‍ഡ് പരിഗണിച്ചിരുന്നില്ല. ഇതിലെ അതൃപ്തിയും മാത്യൂസ് അറിയിച്ചിരുന്നു.

എന്നാൽ താരത്തിന്റെ പ്രകടനം മികച്ചതാണെങ്കിലും യുവ ടീമിന് പ്രാമുഖ്യം കൊടുക്കാനായിരുന്നു സീനിയര്‍ താരത്തെ ടമില്‍ നിന്ന് ഒഴിവാക്കിയതെന്ന് ബോര്‍ഡ് വിശദീകരിച്ചു.

34 വയസ്സുകാരന്‍ താരം അവസാനം കളിച്ച രണ്ട് മത്സരങ്ങളില്‍ ഒന്നില്‍ മാന്‍ ഓഫ് ദി മാച്ച്‌ പുരസ്കാരം നേടിയിരുന്നു. പുതിയ കരാര്‍ വ്യവസ്ഥയിലും താരം എതിര്‍പ്പ് പ്രകടിപ്പിച്ച്‌ ഒപ്പു വയ്ക്കില്ലെന്ന് അറിയിച്ചിരുന്നു. പിന്നീട് സീനിയര്‍ താരങ്ങള്‍ കരാര്‍ ഒപ്പു വയ്ക്കുവാന്‍ തയ്യാറായെങ്കിലും ടൂര്‍ അടിസ്ഥാനമാക്കിയുള്ള കരാര്‍ മാത്രമേ നല്‍കാനാകുവെന്നാണ് ലങ്കന്‍ ബോര്‍ഡ് ആഞ്ചലോ ഉള്‍പ്പെടെയുള്ള താരങ്ങളോട് പറഞ്ഞത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here