Advertisement

ജെഡിയു മോദി സർക്കാരിന്റെ ഭാഗമാകുന്നുവെന്ന് സൂചന; ആർസിപി സിംഗിനും ലല്ലൻ സിംഗിനും സാധ്യത

July 7, 2021
Google News 1 minute Read
jdu may join union cabinet

ജെഡിയു മോദി സർക്കാരിന്റെ ഭാഗമാകുന്നുവെന്ന് സൂചന. ഇത് സംബന്ധിച്ച് ജെഡിയു അധ്യക്ഷൻ ആർപി സിംഗ് ചർച്ച നടത്തിയെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്. ജെഡിയു മോദി സർക്കാരിന്റെ ഭാഗമാകുന്നുവെന്ന വാർത്ത ആദ്യം പുറത്ത് വിടുന്നത് ജെഡിയു ബിഹാർ പ്രസിഡന്റ് ഉമേശ് കുശ്വാഹയാണ്.

മന്ത്രിസഭയുടെ ഭാഗമാകുന്നില്ലെന്നായിരുന്നു ജെഡിയുവിന്റെ ആദ്യ നിലപാടെങ്കിലും, നിലവിൽ ഈ തീരുമാനത്തിൽ മാറ്റം വന്നിരിക്കുകയാണ്.

ജെഡിയുവിന് നിലവിൽ 16 എംപിമാരാണ് ഉള്ളത്. അതുകൊണ്ട് തന്നെ മൂന്ന് മുതൽ നാല് പേരെ വരെ കേന്ദ്ര കാബിനറ്റിലേക്ക് ആവശ്യപ്പെടാൻ ജെഡിയുവിന് സാധിക്കും. ജെഡിയുവിൽ നിന്ന് ആർസിപി സിംഗിനും ലല്ലൻ സിംഗിനും സാധ്യതയുണ്ട്.

അതേസമയം, ഇന്ന് രാവിലെ 11 മണിക്ക് നിർണായക മന്ത്രിസഭാ യോഗം നടക്കും.

Story Highlights: jdu may join union cabinet

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here