Advertisement

നസീറുദ്ദീൻ ഷാ ആശുപത്രി വിട്ടു

July 7, 2021
Google News 1 minute Read
Naseeruddin Shah discharged hospital

പ്രമുഖ നടൻ നസീറുദ്ദീൻ ഷാ ആശുപത്രി വിട്ടു. ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങളെ തുടർന്ന് മുംബൈ ഹിന്ദുജ ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരുന്നത്. ജൂൺ 30ന് അഡ്മിറ്റായ അദ്ദേഹം ഇന്ന് ആശുപത്രി വിടുകയായിരുന്നു. മകൻ വിവാൻ ഷാ ആണ് തൻ്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ വാർത്ത പങ്കുവച്ചത്.

ശ്വാസകോശത്തിൽ ന്യുമോണിയയുടെ ചെറിയ ലക്ഷണമുണ്ടെന്നെും നസീറുദ്ദീൻ ഷായെ മുംബൈയിലെ ഹിന്ദുജ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും അദ്ദേഹത്തിന്റെ ഭാര്യ രത്‌ന പതക് പറഞ്ഞിരുന്നു. മരുന്നുകളോട് അദ്ദേഹം പ്രതികരിക്കുന്നുണ്ട്. രോഗം ഭേദമായി ഉടൻ ആശുപത്രി വിടാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും രത്‌ന പതക് അറിയിച്ചിരുന്നു.

Story Highlights: Naseeruddin Shah discharged from hospital

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here