Advertisement

കേന്ദ്രമന്ത്രിസഭാ പുനഃസംഘടന; 43 മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്തു

July 7, 2021
Google News 1 minute Read

രണ്ടാം മോദി മന്ത്രിസഭാ പുനഃസംഘടനയില്‍ 43 മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്തു. വനിതകള്‍ പ്രൊഫഷണലുകള്‍ ടെക്‌നോക്രാറ്റുകള്‍ അടക്കം വിവിധ മേഖലകളുടെ പങ്കാളിത്തം ഉള്‍ക്കൊള്ളിച്ചുകൊണ്ടാണ് മന്ത്രിസഭാ പുനഃസംഘടന. 43 പേരില്‍ ഏഴുപേര്‍ ഉത്തര്‍പ്രദേശില്‍ നിന്നുള്ളവരാണ്.

രണ്ടാം കൊവിഡ് തരംഗത്തില്‍ മോദി സര്‍ക്കാര്‍ പരാജയപ്പെട്ട വിമര്‍ശനങ്ങള്‍ക്കിടയിലാണ് മുഖംമിനുക്കി പുതിയ ഊര്‍ജത്തോടെ മണ്‍സൂണ്‍ സമ്മേളനത്തിനായി പാര്‍ലമെന്റിലെത്താന്‍ മോദി 2.0 തയാറെടുക്കുന്നത്. 11 വനിതകളെ പുതിയ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 15 പേര്‍ക്ക് കാബിനറ്റ് പദവി ലഭിക്കും. 2022ല്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന യുപി അടക്കം അഞ്ച് സംസ്ഥാനങ്ങള്‍ക്കും പട്ടികയില്‍ വലിയ പ്രാധാന്യമുണ്ട്. രാജ്യസഭാംഗവും മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രിയുമായ നാരായണ്‍ റാണെയാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്തത്.

പുനഃസംഘടനയിലെ 43 പേര്‍:
1.നാരായണ്‍ റാണെ
2.സര്‍ബാനന്ദ സോനോവാള്‍
3.ഡോ.വീരേന്ദ്രകുമാര്‍
4.ജ്യോതിരാദിത്യ സിന്ധ്യ
5.രാമചന്ദ്ര പ്രസാദ് സിംഗ്
6.അശ്വിനി വൈഷ്ണവ്
7.പശുപതി കുമാര്‍ പരസ്
8.കിരണ്‍ റിജിജു
9.രാജ്കുമാര്‍ സിംഗ്
10.ഹര്‍ദിപ് സിംഗ്പുരി
11.മന്‍സുക് മാണ്ഡവ്യ
12.ഭൂപേന്ദ്ര യാദവ്
13.പര്‍ഷോത്തം റുപാല
14.ജി കിഷന്‍ റെഡ്ഡി
15.അനുരാഗ് സിംഗ് ഠാക്കൂര്‍
16.പങ്കജ് ചൗധരി
17.അനുപ്രിയ സിംഗ് പട്ടേല്‍
18.ഡോ.സത്യപാല്‍സിംഗ് ഭാഗല്‍
19.രാജീവ് ചന്ദ്രശേഖര്‍
20.ശോഭ കരന്തലജേ
21.ഭാനുപ്രതാപ് സിംഗ് വര്‍മ
22.ദര്‍ശന വിക്രംജര്‍ദോഷ്
23.മീനാക്ഷി ലേഖി
24.അന്നപൂര്‍ണ ദേവി
25.എ നാരാണയസ്വാമി
26.അജയ്ഭട്ട്
27.കൗശല്‍ കിഷോര്‍
28.അജയ്കുമാര്‍
29.ബിഎല്‍ വര്‍മ
30.ചൗഹാന്‍ ദേല്‍സിംഗ്
31.ഭഗ്വത് ഖുഭ
32.കപില്‍ മൊറേഷ്വസ് പട്ടീല്‍
33.പ്രതിമ ഭൗമിക്
34.ശുഭസ് സര്‍ക്കാര്‍
35.ഭഗ്വത് കിഷന്‍ റാവു കരദ്
36.രാജ്കുമാര്‍ രഞ്ജന്‍ സിംഗ്
37.ഭാരതി പ്രവീണ്‍ പവാര്‍
38ബിശ്വേശ്വര്‍ തുഡു
39.ശന്തനു ശങ്കര്‍
40.മഹേന്ദ്രഭായി
41.ജോണ്‍ ബര്‍ല
42.ഡോ.എല്‍ മുരുകന്‍
43.നിശിത് പ്രമാണിക്.

വനിതകള്‍ക്കും യുവാക്കള്‍ക്കും പുതുമുഖങ്ങള്‍ക്കും പ്രാധാന്യം നല്‍കിക്കൊണ്ടുള്ളതാണ് ആദ്യ പുനഃസംഘടന. അതേസമയം ചില അപ്രതീക്ഷിതരാജികളും ഇന്നുണ്ടായി. ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍ പ്രകാശ് ജാവദേക്കര്‍ രവിശങ്കര്‍ പ്രസാദ് തുടങ്ങിയവരാണ് രാജിസമര്‍പ്പിച്ച പ്രമുഖര്‍.

Story Highlights: new members of second modi govt

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here