Advertisement

‘വിദ്യാര്‍ത്ഥി ബാലസംഘം പ്രവര്‍ത്തകനല്ല’; മുകേഷ് എംഎല്‍എയുടെ ഫോണ്‍വിളി വിവാദത്തില്‍ ഒറ്റപ്പാലം മുന്‍ എംഎല്‍എയ്ക്ക് വിമര്‍ശനം

July 7, 2021
Google News 1 minute Read

എം മുകേഷ് എംഎല്‍എയുമായി ബന്ധപ്പെട്ട ഫോണ്‍ വിളി വിവാദത്തില്‍ ഒറ്റപ്പാലം മുന്‍ എംഎല്‍എ എം ഹംസയ്‌ക്കെതിരെ വിമര്‍ശനം. ഇന്ന് ചേര്‍ന്ന സിപിഐഎം ഒറ്റപ്പാലം നിയോജക മണ്ഡലം അവലോകന യോഗത്തിലാണ് വിമര്‍ശനുമുണ്ടായത്.

വിഷയം കൈകാര്യം ചെയ്ത രീതി ശരിയായില്ലെന്നായിരുന്നു വിമര്‍ശനം. മുകേഷിനെ വിളിച്ച കുട്ടി ബാലസംഘം പ്രവര്‍ത്തകനല്ലെന്ന് സംഘടയുടെ ചുമതലക്കാരനായ ശ്രീകൃഷ്ണപുരം ഏരിയയിലെ പ്രതിനിധി ചൂണ്ടിക്കാട്ടി. കുട്ടി ബാലസംഘം പ്രവര്‍ത്തകനാണെന്ന് ഹംസ പറഞ്ഞത് ഏത് സാഹചര്യത്തിലാണെന്നും യോഗത്തില്‍ ചോദ്യമുയര്‍ന്നു. തുടര്‍ന്ന് ചേര്‍ന്ന ഒറ്റപ്പാലം ഏരിയയില്‍ നിന്നുള്ള സിപിഐഎം യോഗത്തിലും വിഷയം ചര്‍ച്ചയായി. യോഗത്തില്‍ എം ഹംസ പങ്കെടുത്തില്ല.

Story Highlights: m mukesh MLA

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here