Advertisement

സൗന്ദര്യ സംരക്ഷണത്തിന് തക്കാളി ഉത്തമം

July 7, 2021
Google News 0 minutes Read

അടുക്കളയിലെ സുന്ദരനായ തക്കാളി കറികൾക്ക് മാത്രമല്ല സൗന്ദര്യ സംരക്ഷണത്തിനും മിടുക്കനാണ്. നിരവധി സൗന്ദര്യ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ തക്കാളിക്ക് കഴിയും. മുടി, ആരോഗ്യമുള്ള പല്ലുകൾ, ചർമ്മം, അസ്ഥികൾ എന്നിവ നിലനിർത്താൻ തക്കാളി സഹായിക്കും. തക്കാളി ജ്യൂസ് സ്ഥിരമായി ഉപയോഗിക്കുന്നത് സൂര്യ താപങ്ങൾ സുഖമാക്കാൻ സഹായിക്കും. തക്കാളി കൊണ്ടുണ്ടാക്കുന്ന ഫേസ്പാക്കുകൾ ചര്മത്തിലെ വരകളും ചുളിവുകളും നീക്കം ചെയ്യുന്നതിനും മുഖക്കുരു ഇല്ലാതാക്കാനും സഹായിക്കും. പ്രായമാകുന്നതു കൊണ്ട് മുഖത്തുണ്ടാകുന്ന ത്വക്കിന്റെ ചുളിവുകള്‍ മുതലായവയ്ക്ക് ഉപയോഗിക്കുന്ന പല സൗന്ദര്യ സംരക്ഷണ ലേപനങ്ങളും തക്കാളിയിലടങ്ങിയിട്ടുള്ള ധാതുക്കൾ ഉപയോഗിച്ചാണ് ഉണ്ടാക്കുന്നത്.

ചർമത്തിന്റെ തിളക്കം വർധിപ്പിക്കുന്നതിനായി തക്കാളി നീര് ചർമത്തിൽ തേച്ച് പിടിപ്പിച്ച് 15 മിനിറ്റിന് ശേഷം തണുത്ത വെള്ളം ഉപയോഗിച്ച് കഴുകി കളയുക. ഇത്, തുടരെ ഒരാഴ്ചയെങ്കിലും ചെയ്താൽ ചർമത്തിലെ പഴയ കോശങ്ങൾ നീക്കം ചെയ്‌ത്‌ തക്കാളിയിലെ വിറ്റാമിൻ സി വഴി മുഖത്തിന് തിളക്കം ലഭിക്കും. നല്ലൊരു കണ്ടീഷണറായും തക്കാളി പ്രവർത്തിക്കും. തരണേ ഇല്ലാതാക്കാനും തക്കാളി സഹായിക്കും. തക്കാളി കുഴമ്പ് രൂപത്തിലാക്കി തലയോട്ടിയിൽ തേച്ച് പിടിപ്പിച്ചതിന് ശേഷം നന്നായി തല മസ്സാജ് ചെയ്യുക. 30 മിനിട്ടിന് സജഷൻ കഴുകി കളയാവുന്നതാണ്. തക്കാളി പ്രകൃതിദത്ത കണ്ടീഷണറായി തലമുടിക്ക് തിളക്കവും മൃദുത്വവും പകരുന്നു.

തക്കാളി ഉപയോഗിച്ചുള്ള ഫേസ്പ്പാക്കുകൾ
  • തക്കാളി നീരും തൈരും സമാസമം എടുത്ത് മുഖത്ത് പുരട്ടാം. ഇവ കരുവാളിപ്പിനെ ഇല്ലാതാക്കും.
  • തക്കാളി നീരും കാപ്പി പൊടിയും നാരങ്ങാ നീരും ചേർത്ത് ഫേസ്‌പാക്ക് തയാറാക്കാം. ഈ പാക്ക് നല്ലൊരു ക്ലെന്‍സർ ആണ്.
  • 2 ടീ സ്പൂൺ കടലമാവും 1 സ്പൂൺ തക്കാളി നീരും ചേർത്ത് കുഴമ്പ് രൂപത്തിലാക്കുക. മുഖത്ത് പുരട്ടി 15 മിനിട്ടിന് ശേഷം കഴുകി കളയാം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here