ബിവറേജസിന് മുന്നിലെ ആള്‍ക്കൂട്ടം; വീണ്ടും സര്‍ക്കാരിനെ ശകാരിച്ച് ഹൈക്കോടതി

ബെവ്‌കോ ഔട്ട്‌ലെറ്റില്‍ ഉണ്ടാകുന്ന തിരക്കില്‍ സര്‍ക്കാരിനെ വീണ്ടും ശകാരിച്ച് ഹൈക്കോടതി. വരുമാനം മാത്രമാണ് ലക്ഷ്യമെന്നാണ് വിമര്‍ശനം. ജനങ്ങളുടെ ആരോഗ്യത്തില്‍ ശ്രദ്ധിക്കുന്നില്ല. ഒരേസമയം 500 പേര്‍ ക്യൂ നില്‍ക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടു. മദ്യശാലകളിലെ ആള്‍ക്കൂട്ടം ഒഴിവാക്കാന്‍ ഉടനടി നടപടി വേണമെന്നും ഹൈക്കോടതി.
കല്യാണത്തിന് 20 പേരെയും ബിവറേജസിന് മുന്നില്‍ 500 പേരെയും അനുവദിക്കുന്നെന്നും വിമര്‍ശനം. ബെവ്‌കോ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിയിട്ടില്ലെന്നും കോടതി കുറ്റപ്പെടുത്തി. ഇന്ന് ബിവറേജസ് കോര്‍പറേഷനിലെ ഉന്നതരും എക്‌സൈസ് കമ്മീഷണറും വിഡിയോ കോണ്‍ഫറന്‍സ് മുഖേന ഹാജരായിരുന്നു. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ അധ്യക്ഷനായ ബെഞ്ചാണ് കേസില്‍ വാദം കേട്ടത്.
കഴിഞ്ഞ ദിവസം ചീഫ് ജസ്റ്റിസ് അടങ്ങിയ ഡിവിഷന്‍ ബെഞ്ച് സര്‍ക്കാരിനോട് വിശദീകരണം ആവശ്യപ്പെട്ടിരുന്നു. ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ക്ക് മുന്നില്‍ കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കപ്പെടുന്നില്ലെന്ന് ഹൈക്കോടതി വിമര്‍ശിച്ചു.
Story Highlights: beverages, queue
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here