Advertisement

‘വാറ്റുചാരായത്തിനായി കൂട്ടത്തല്ല്’; യുവാക്കള്‍ക്കെതിരെ ലോക്ക്ഡൗണ്‍ ലംഘനത്തിന് കേസ്

July 8, 2021
Google News 1 minute Read

‘വാറ്റുചാരായത്തിനായി കൂട്ടത്തല്ല്’ എന്ന പേരില്‍ വിഡിയോ ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച യുവാക്കള്‍ക്കെതിരെ ലോക്ക്ഡൗണ്‍ ലംഘനത്തിന് കേസ്. പുല്‍പ്പള്ളി സ്വദേശികളായ എട്ട് യുവാക്കള്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്.

വ്യാജവാറ്റ് കേന്ദ്രത്തിലെത്തിയ ഏതാനും ചെറുപ്പക്കാര്‍ വാറ്റുകാരോട് മദ്യം ആവശ്യപ്പെടുന്നതാണ് വിഡിയോയിലുള്ളത്. കിട്ടാതെ വന്നതോടെ തര്‍ക്കം മൂത്ത് കൂട്ടത്തല്ലായി. സംഗതി സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയും ചെയ്തു. യഥാര്‍ത്ഥമെന്ന് കരുതി ആളുകള്‍ വിഡിയോ പങ്കുവച്ചു. എന്നാല്‍ വിഷയം ജില്ലാ പോലീസ് മേധാവിയുടെ ശ്രദ്ധയില്‍പ്പെട്ടതോടെ യുവാക്കള്‍ക്കായി പൊലീസ് അന്വേഷണം തുടങ്ങി.

ക്രിയേറ്റിവ് ഐഡിയക്ക് വേണ്ടി ചെയ്തതാണെന്നും അക്രമമോ ചാരായം വാറ്റുന്നതോ പ്രോത്സാഹിപ്പിക്കാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും യുവാക്കള്‍ പറയുന്നു. വിഡിയോ യഥാര്‍ത്ഥമെന്ന് കരുതി എല്ലാവരും സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതോടെയാണ് യുവാക്കള്‍ പൊല്ലാപ്പിലായത്.

Story Highlights: social media prank viral

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here