ഇന്നത്തെ പ്രധാന വാർത്തകൾ (08-07-2021)

സംസ്ഥാനത്തെ മുഴുവൻ റേഷൻ കാർഡ് ഉടമകൾക്കും ഓണത്തിന് സ്‌പെഷ്യൽ കിറ്റ്
സംസ്ഥാനത്തെ മുഴുവൻ റേഷൻ കാർഡ് ഉടമകൾക്കും ഓണത്തിന് സ്‌പെഷ്യൽ കിറ്റ്. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം ഉണ്ടായത്. റേഷൻ വ്യാപാരികൾക്ക് ഏഴരലക്ഷം രൂപയുടെ ഇൻഷുറൻസ് പരിരക്ഷ നൽകാനും തീരുമാനമായി.
ഐഎസ്ആർഒ ചാരക്കേസ് ഗൂഢാലോചന കേസിൽ ഫൗസിയ ഹസന്റെ മൊഴിപ്പകർപ്പും വിശദാംശങ്ങളും 24ന്. ചാരക്കേസിൽ മറിയം റഷീദ അറസ്റ്റിലായതിന് പിന്നാലെ ഐബി ഉദ്യോഗസ്ഥർ തന്നെ കസ്റ്റഡിയിൽ എടുത്തെന്ന് ഫൗസിയ ഹസൻ പറഞ്ഞു. ബെംഗളുരുവിൽ പഠിക്കുന്ന മകളെ തന്റെ മുന്നിലിട്ട് പീഡിപ്പിക്കുമെന്ന് ഐബി ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തിയെന്ന് ഫൗസിയ പറഞ്ഞു.
കഴിഞ്ഞ 24 മണിക്കൂറിനിടെ 45,892 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു
കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 45,892 പോസിറ്റീവ് കേസുകളും 817 മരണവും റിപ്പോർട്ട് ചെയ്തു. ഇതോടെ ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്ത കൊവിഡ് കേസുകൾ 3,07,09,557 ആയി. ആകെ മരണം 4,05,028 ആയി. രോഗമുക്തി നിരക്ക് 97.18%. നിലവിൽ ചികിത്സയിൽ ഉള്ളവരുടെ എണ്ണം 4,60,704 ആയി.
ലഹരി സംഘത്തിന്റെ വലയില്‍ പല പെണ്‍കുട്ടികളും ഉണ്ടെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പാലക്കാട് പട്ടാമ്പി കറുകപുത്തൂരില്‍ ലഹരി മാഫിയയുടെ പീഡനത്തിന് ഇരയായ പെണ്‍കുട്ടി. ലഹരി സംഘത്തിന്റെ വലയില്‍ പല പെണ്‍കുട്ടികളും അകപ്പെട്ടിട്ടുണ്ടെന്ന് പെണ്‍കുട്ടി 24നോട് പറഞ്ഞു. വിവാഹ വാഗ്ദാനം നല്‍കിയാണ് യുവാവ് ലഹരി വസ്തുക്കള്‍ക്ക് അടിമയാക്കിയത്.
ഇ.ഡി മാതൃകയിൽ പുതിയ ഏജൻസി വരുന്നു
സഹകരണ സ്ഥാപനങ്ങളിലെ കള്ളപ്പണം കണ്ടെത്താൻ ഇ.ഡി മാതൃകയിൽ പുതിയ ഏജൻസി വരുന്നു. സഹകരണ വകുപ്പിനു കീഴിലാണ് പുതിയ ഏജൻസി വരുന്നത്. പ്രത്യേക നിയമനിർമാണത്തിലൂടെ ഏജൻസി യാഥാർഥ്യമാക്കുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. കേന്ദ്ര സഹകരണ മന്ത്രാലയത്തിന് കീഴിലാകും പ്രവർത്തനം.
Story Highlights: todays news headlines july 8
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here