മലപ്പുറത്ത് മാധ്യമ പ്രവര്‍ത്തകന് പൊലീസ് മര്‍ദനം

മലപ്പുറത്ത് മാധ്യമ പ്രവര്‍ത്തകനെ പൊലീസുകാരന്‍ മര്‍ദിച്ചു. മലപ്പുറം പ്രസ് ക്ലബ് സെക്രട്ടറി കെ.പി.എം റിയാസിനാണ് പൊലീസ് മര്‍ദനത്തില്‍ പരുക്കേറ്റത്. മാധ്യമം ദിനപത്രം മലപ്പുറം ജില്ലാ ബ്യൂറോയിലെ സ്റ്റാഫ് റിപ്പോര്‍ട്ടര്‍ കൂടിയായ റിയാസിനെ തിരൂര്‍ പുതുപ്പള്ളി കനാല്‍ പാലം പള്ളിക്ക് സമീപം വെച്ച് തിരൂര്‍ സിഐ ടി പി ഫര്‍ഷാദ് ലാത്തി കൊണ്ട് അടിച്ച് പരുക്കേല്‍പ്പിക്കുകയായിരുന്നു.
വ്യാഴാഴ്ച വൈകീട്ട് 4.45 ഓടെയാണ് വീടിന് തൊട്ടടുത്ത പലചരക്ക് കടയിലേക്ക് സാധനങ്ങള്‍ വാങ്ങിക്കാനായി വന്ന റിയാസിനെ യാതൊരു പ്രകോപനവും കൂടാതെയാണ് ടി പി ഫര്‍ഷാദ് അടിച്ച് പരുക്കേല്‍പ്പിച്ചത്. ഒപ്പമുണ്ടായിരുന്ന കല്ലിനാട്ടിക്കല്‍ മുഹമ്മദ് അന്‍വറിനും മര്‍ദനമേറ്റു. പരുക്കേറ്റ റിയാസ് തിരൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി. സംഭവത്തില്‍ ജില്ലാ പൊലീസ് മേധാവിയുള്‍പ്പെടെയുള്ളവര്‍ക്ക് കേരള പത്രപ്രവര്‍ത്തക യൂണിയനും റിയാസും പരാതി നല്‍കി.
Story Highlights: malappuram, journalist, kerala police
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here