രുചികരമായ അഫ്‌ഗാനി ചിക്കൻ വീട്ടിൽ തയാറാക്കാം

കുറച്ച് നാളുകളായി ട്രെൻഡ് ആയിക്കൊണ്ടിരിക്കുന്ന ഒരു വിഭവമാണ് അഫ്‌ഗാനി ചിക്കൻ. ഒട്ടുമിക്ക എല്ലാര്ക്കും പരിചിതമാണ് ഈ വിഭവം. ധാരാളം ഫുഡ് ബ്ലോഗേഴ്സും ഈ വിഭവുമായി പലപ്പോഴും സമൂഹ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടിട്ടുമുണ്ട്. എരിവ് കുറഞ്ഞ ഒരു വിഭവമാണിത്. അഫ്ഗാനി സ്പെഷ്യൽ ചിക്കൻ രുചി എങ്ങനെ വീട്ടിൽ തയാറാക്കാം എന്ന് നോക്കാം.
ചേരുവകൾ
- ചിക്കൻ – 6 കഷ്ണം
- സവാള – 1 എണ്ണം
- പച്ചമുളക് – 2എണ്ണം
- ഇഞ്ചി – ചെറിയ കഷ്ണം
- വെളുത്തുള്ളി – 6 എണ്ണം
- മല്ലിയില – ആവശ്യത്തിന്
- തൈര് – 3 സ്പൂൺ
- ഫ്രഷ് ക്രീം – 3 സ്പൂൺ
- കശുവണ്ടിപരിപ്പ് അരച്ചത് – 3 സ്പൂൺ
- കുരുമുളക് പൊടി – 1 സ്പൂൺ
- ഗരം മസാല – ആവശ്യത്തിന്
- ചാട്ട് മസാല – ഒരു നുള്ള്
- ഉപ്പ് – ആവശ്യത്തിന്
തയാറാക്കുന്ന വിധം
ആദ്യം തന്നെ സവാള, പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി, മല്ലിയില എന്നിവ നന്നയി അരച്ചെടുക്കുക. കഴുകി വൃത്തിയാക്കിയ ചിക്കനിലേക്ക് ഈ അരപ്പ് ചേർത്ത് കൊടുക്കുക ശേഷം തൈര്, ഫ്രഷ് ക്രീം, കുരുമുളക് പൊടി, ഗരം മസാല, ചാറ്റ് മസാല എന്നിവ ആവശ്യത്തിന് ഉപ്പും കൂടി ചേർത്ത് നന്നായി യോജിപ്പിച്ച് ഒരു മണിക്കൂർ കുറച്ച് ചാർക്കോൾ സ്‌മോക്ക് കൂടി കൊടുത്ത് അടച്ച് വെക്കുക. ഒരു മണിക്കൂറിന് ശേഷം ഒരു പാനിൽ എണ്ണയൊഴിച്ച് പാകം ചെയ്തെടുക്കാം. നാവിൽ വെള്ളമൂറുന്ന അഫ്‌ഘാനി ചിക്കൻ തയാർ. മസാലയിൽ കുറച്ച് കുങ്കുമ പൂവ് കൂടി ചേർത്താൽ രുചി കൂടും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here