Advertisement

ടോക്യോ ഒളിംപിക്‌സിനുള്ള ഇന്ത്യയുടെ ആദ്യ സംഘം ഈ മാസം 17ന് പുറപ്പെടും

July 9, 2021
Google News 1 minute Read
tokyo olympics

ജപ്പാനിലെ ടോക്യോ വേദിയാവുന്ന ഒളിംപിക്‌സിനുള്ള ഇന്ത്യയുടെ ആദ്യ സംഘം ഈ മാസം 17ന് പുറപ്പെടും. ടോക്യോയിൽ എത്തിയാൽ മൂന്ന് ദിവസം ടീമംഗങ്ങള്‍ ക്വാറന്‍റീനിൽ കഴിയണം. ഈസമയം മറ്റ് രാജ്യങ്ങളിൽ നിന്നുള്ളവരുമായി ഇടപഴുകാൻ പാടില്ല. മത്സരം കഴിഞ്ഞ് 48 മണിക്കൂറിനുള്ളിൽ ഗെയിംസ് വില്ലേജിൽ നിന്ന് പുറത്തുപോകണമെന്ന നിബന്ധന മാറ്റണമെന്നും ഇന്ത്യ ആവശ്യപ്പെട്ടെങ്കിലും അനുകൂല നിലപാട് ഉണ്ടായിട്ടില്ല. 

ഈ നിബന്ധന കാരണം താരങ്ങളുടെ പരിശീലനം മുടങ്ങുമെന്നും ഇളവ് വേണമെന്നും ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ നേരത്തെ ആവശ്യപ്പെട്ടിരുന്നെങ്കിലും ഒളിംപിക് സംഘാടക സമിതി അംഗീകരിച്ചിട്ടില്ല. ടോക്യോ ഒളിംപിക്‌സ് ബാഡ്‌മിൻറണിൽ ഇന്ത്യൻ താരങ്ങളായ പി വി സിന്ധുവിനും ബി സായ് പ്രണീതിനും ആദ്യ റൗണ്ടിൽ താരതമ്യേന ദുർബലരായ എതിരാളികളെയാണ് ലഭിക്കുക.

ആറാം സീഡായ സിന്ധു ഗ്രൂപ്പ് ജെയിൽ ഹോങ്കോംഗിന്‍റെ ച്യൂംഗ് ഗ്നാൻയിയെയും ഇസ്രായേൽ താരം സെനിയ പോളികാർപോവയെയും നേരിടും.സായ് പ്രണീത് നെതർലൻഡ്സിൻറെ മാർക് കാൽജോയെയും ഇസ്രായേലിന്‍റെ മിഷ സിൽബർമാനേയും നേരിടും. ലോക റാങ്കിംഗിൽ മുപ്പത്തിനാലും അൻപത്തിയെട്ടും സ്ഥാനക്കാരാണ് നിലവിലെ വെള്ളി മെഡൽ ജേതാവായ സിന്ധുവിൻറെ എതിരാളികൾ. 

ഓരോ ഗ്രൂപ്പിലെയും ഒന്നാം സ്ഥാനക്കാരാണ് നോക്കൗട്ട് റൗണ്ടിലേക്ക് യോഗ്യത നേടുക. ഇതേസമയം, പുരുഷ ഡബിൾസിൽ സാത്വിക് സായ് രാജ്-ചിരാഗ് ഷെട്ടി സഖ്യത്തിന് ആദ്യ റൗണ്ടിൽ ശക്തമായ എതിരാളികളെയാണ് നേരിടേണ്ടത്. ഒന്നാം സീഡായ ഇന്തോനേഷ്യൻ താരങ്ങളെയും ലോക റാങ്കിംഗിലെ മൂന്നാം സ്ഥാനക്കാരായ ചൈനീസ് തായ്‌പേയ് ജോഡിയേയും ആദ്യ റൗണ്ടിൽ നേരിടണം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here