Advertisement

ദി ഹണ്ട്രഡ് ടൂർണമെന്റിൽ നിന്ന് പിന്മാറി എലിസ് പെറി

July 10, 2021
Google News 2 minutes Read
Ellyse Perry The Hundred

ദി ഹണ്ട്രഡ് ടൂർണമെന്റിൽ നിന്ന് പിന്മാറി ഓസീസ് ഓൾറൗണ്ടർ എലിസ് പെറി. വ്യക്തിപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് പെറിയുടെ പിന്മാറ്റം. ബിർമിംഗ്‌ഹാം ഫീനിക്സിനു വേണ്ടിയാണ് സൂപ്പർ താരം കളിക്കാനിരുന്നത്. ജൂലൈ 21നാണ് ദി ഹണ്ട്രഡ് ടൂർണമെൻ്റ് ആരംഭിക്കുക. എട്ട് വീതം വനിതാ-പുരുഷ ടീമുകൾ ഹണ്ട്രഡിൽ കളിക്കും.

ഇന്ത്യൻ ടി-20 ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ, വൈസ് ക്യാപ്റ്റൻ സ്മൃതി മന്ദന, കൗമാര താരം ഷഫാലി, ഓൾറൗണ്ടർ ദീപ്തി ശർമ്മ എന്നിവരൊക്കെ ഹണ്ട്രഡിലെ വിവിധ ടീമുകളിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

100 പന്തുകളാണ് ‘ദി ഹണ്ട്രഡി’ൻ്റെ ഒരു ഇന്നിംഗ്സിൽ ഉണ്ടാവുക. ആകെ എട്ട് ഫ്രാഞ്ചൈസികളുണ്ട്. എല്ലാ ഫ്രാഞ്ചൈസികൾക്കും പുരുഷ, വനിതാ ടീമുകളുണ്ട്. പുരുഷ, വനിതാ ടൂർണമെൻ്റുകൾ പ്രത്യേകമായി നടക്കും. ഈ വർഷം ജൂലായിലാണ് മത്സരങ്ങൾ ആരംഭിക്കുക. ഓഗസ്റ്റ് 21ന് മത്സരങ്ങൾ അവസാനിക്കും. എട്ട് വേദികളിലായി കഴിഞ്ഞ വർഷം മത്സരങ്ങൾ നടത്താനാണ് നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാൽ, കൊവിഡ് പശ്ചാത്തലത്തിൽ ടൂർണമെൻ്റ് മാറ്റിവെക്കുകയായിരുന്നു.

Story Highlights: Ellyse Perry pulls out of The Hundred

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here