കൊവിഡ് വ്യാപനം കുറയുന്നില്ല, ലോക് ഡൗൺ ഇളവുകൾ ദുരുപയോഗം ചെയ്യുന്നത് അനുവദിക്കാനാകില്ല; മുഖ്യമന്ത്രി

സംസ്ഥാനത്ത് കൊവിഡ് വ്യാപനം കുറയുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ലോക്ഡൗൺ നിയന്ത്രണങ്ങൾ ഇനിയും നീട്ടികൊണ്ട് പോകാനാകില്ല. ജനങ്ങൾ ലോക് ഡൗൺ ഇളവുകൾ ദുരുപയോഗം ചെയ്യുന്നത് അനുവദിക്കാനാകില്ലെന്നും മുഖ്യമന്ത്രി പിണറായി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
ഇതിനിടെ കേരളത്തിൽ രോഗികളുടെ എണ്ണം കുറയാത്തതിൽ ഭയപ്പെടേണ്ടതില്ലെന്നും കാര്യങ്ങൾ നിയന്ത്രണത്തിലാണ് പോകുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
അതേസമയം 14, 087 പേർക്കാണ് സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. 109 കൊവിഡ് മരണങ്ങളും റിപ്പോർട്ട് ചെയ്തു.
Story Highlights: Covid 19 Cases, Restrictions , C M Pinarayi vijayan
ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്ളവേഴ്സ്’. Book Your Tickets Now..!