ഉത്തർപ്രദേശിൽ ദളിത് യുവാവിനെ ആൾക്കൂട്ടം മർദിക്കുന്ന ദൃശ്യങ്ങൾ പുറത്ത്

ഉത്തർപ്രദേശിൽ ദളിത് യുവാവിനെ ആൾക്കൂട്ടം ക്രൂരമായി മർദിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു.
കാൺപൂർ ദെഹാത്ത് ജില്ലയിലെ അക്ബർ പൂരിലാണ് സംഭവം.
20 വയസുള്ള യുവാവിനെ ഒരു സംഘം പൊതു സ്ഥലത്തുവച്ച് വടി കൊണ്ട് അടിക്കുകയും, കെട്ടിയിട്ട് സ്വകാര്യ ഭാഗങ്ങളിൽ മർദിക്കുകയും ചെയ്യുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ സംഭവത്തിൽ ഒരാളെ അറസ്റ്റു ചെയ്തതായി പൊലീസ് അറിയിച്ചു. യുവാവിനെ മർദിച്ച മറ്റ് രണ്ടു പേർക്ക് വേണ്ടിയുള്ള അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു. ഗുരുതമായി പരുക്കേറ്റ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Story Highlights: mob attack, uttarpradesh
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here