സ്ത്രീധന സമ്പ്രദായം ഇസ്ലാമിന് അന്യം: കാന്തപുരം

സ്ത്രീധന സമ്പ്രദായം ഇസ്ലാമിന് അന്യമാണെന്ന് കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍. സാമ്പത്തിക നിബന്ധനകള്‍ വെച്ചല്ല വിവാഹമെന്ന പവിത്രമായ കര്‍മം നടത്തേണ്ടതെന്നും കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ പറഞ്ഞു. ഇസ്ലാമില്‍ സ്ത്രീധനമില്ല. അങ്ങനെ യാതൊരു നിബന്ധനയും ഇസ്ലാമിലില്ല. സ്ത്രീകളെ നല്ല നിലയില്‍ ബഹുമാനിക്കണം. വരനെയും വധുവിനെയും അങ്ങോട്ടും ഇങ്ങോട്ടും സഹായിക്കണമെന്നും അദ്ദേഹം പറഞ്ഞു.
സ്ത്രീകളോട് മാന്യമായും, ബഹുമാനത്തോടെയും പെരുമാറാന്‍ സമൂഹം ശീലിക്കണമെന്നും അദ്ദേഹം പറഞ്ഞു. എസ്എസ്എഫ് സംസ്ഥാന കമ്മിറ്റി ഓണ്‍ലൈനിലായി സംഘടിപ്പിച്ച പ്രൊഫഷണല്‍ വിദ്യാര്‍ത്ഥികളുടെ കോണ്‍ഫറന്‍സായ പ്രൊഫ് സമ്മിറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Story Highlights: dowry, kanthapuram a p aboobakkar musliyar
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here