ഐഎസ്ആര്‍ഒ ഗൂഢാലോചന കേസ്; ഫൗസിയ ഹസന്‍ ഹൈക്കോടതിയില്‍

ഐഎസ്ആര്‍ഒ ചാരക്കേസുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസില്‍ ഫൗസിയ ഹസന്‍ ഹൈക്കോടതിയെ സമീപിച്ചു. പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്ത് ഹര്‍ജി നല്‍കി. മറിയം റഷീദയ്ക്ക് പിന്നാലെയാണ് ഇവര്‍ ഹൈക്കോടതിയെ സമീപിച്ചത്. നമ്പി നാരായണനും കോടതിയെ സമീപിച്ചിട്ടുണ്ട്.
ഈ കേസുമായി ബന്ധപ്പെട്ട് മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ച എസ് വിജയന്‍, തമ്പി എസ് ജയപ്രകാശ്, പി എസ് ദുര്‍ഗാദത്ത് എന്നിവരുടെ അപേക്ഷ തള്ളണമെന്നാണ് ആവശ്യം. കേസിലെ നിര്‍ണായക കണ്ണികളാണ് ഇവരെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. മറിയം റഷീദയും നമ്പി നാരായണനും ഇതേകാര്യം വ്യക്തമാക്കിയിരുന്നു.
അതേസമയം സിബിഐയും ഇവരുടെ ജാമ്യാപേക്ഷയെ എതിര്‍ത്തു. അന്താരാഷ്ട്രാ തലത്തില്‍ ഗൂഡാലോചന കേസില്‍ നടന്നിട്ടുണ്ടെന്നാണ് ആരോപണം. കേസില്‍ പ്രതികള്‍ക്ക് ജാമ്യം നല്‍കരുതെന്ന് സിബിഐയും പറയുന്നു.
Story Highlights: isro spy case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here