കോഴിക്കോട് അഞ്ച് വയസുകാരിയുടേത് അന്ധവിശ്വാസ കൊലപാതകമെന്ന് പ്രാഥമിക നിഗമനം

കോഴിക്കോട് പയ്യാനക്കലിൽ അമ്മ കുഞ്ഞിനെ കൊന്നത് അന്ധവിശ്വാസത്താലെന്ന് പ്രാഥമിക നിഗമനം. അമ്മയ്ക്ക് മാനസികാസ്വാസ്ഥ്യമില്ലെന്ന് ഡോക്ടർമാരും സ്ഥിരീകരിച്ചു.
കഴിഞ്ഞ ദിവസമാണ് കോഴിക്കോട്ട് അഞ്ച് വയസ്സുകാരിയെ അമ്മ കഴുത്തുഞ്ഞെരിച്ച് കൊലപ്പെടുത്തിയത്. പയ്യാനക്കൽ ചാമുണ്ടിവളപ്പിൽ ആയിഷ രഹനെയാണ് അമ്മ സമീറ കൊലപെടുത്തത്.
സംഭവമുണ്ടാകുമ്പോൾ കുട്ടി അയ്ഷയും അമ്മ സമീറയും മാത്രമാണ് അവിടെ ഉണ്ടായിരുന്നത്. ദൃക്‌സാക്ഷികൾ ഉണ്ടായിരുന്നില്ല. നാട്ടുകാർ പറഞ്ഞതനുസരിച്ചാണ് പൊലീസ് അമ്മയെ കസ്റ്റഡിയിലെടുക്കുന്നത്. കസ്റ്റഡിയിലായിരുന്ന സമീറ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നു. തുടർന്ന് സമീറയെ കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി. എന്നാൽ സമീറയ്ക്ക് മാനസികാസ്വാസ്ഥ്യമില്ലെന്ന് ഡോക്ടർമാർ റിപ്പോർട്ട് നൽകി. അതുകൊണ്ട് തന്നെ ഏതെങ്കിലും അന്ധവിശ്വാസത്തിന്റെ പേരിലാകാം കുഞ്ഞിനെ കൊലപ്പെടുത്തിയതെന്ന പ്രാഥമിക നിഗമനത്തിലാണ് പൊലീസ്.
Story Highlights: kozhikode five year old death hints superstition
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here