കറുകപ്പുത്തൂർ കേസ് പ്രതി അഭിലാഷ് മുൻപും ലഹരിക്കടത്തിൽ പിടിയിലായിട്ടുണ്ടെന്ന് വെളിപ്പെടുത്തൽ; അന്ന് രക്ഷപ്പെട്ടത് സ്വാധീനം ഉപയോഗിച്ച്

കറുകപ്പുത്തൂർ പീഡനക്കേസിൽ കൂടുതൽ വെളിപ്പെടുത്തലുമായി അഭിലാഷിന്റെ സുഹൃത്ത്. അഭിലാഷ് മുൻപ് ലഹരിക്കടത്ത് നടത്തിയിട്ടുണ്ടെന്നും പിടിയിലായിട്ടുണ്ടെന്നും സുഹൃത്ത് പറഞ്ഞു. എറണാകുളത്തുവച്ചായിരുന്നു സംഭവം. അന്ന് സ്വാധീനം ഉപയോഗിച്ചാണ് ഇയാൾ രക്ഷപ്പെട്ടതെന്നും സുഹൃത്ത് ട്വന്റിഫോറിനോട് വ്യക്തമാക്കി.
അഭിലാഷ് ലഹരിവസ്തുക്കൾ സൂക്ഷിച്ചിരുന്നത് പെൺസുഹൃത്തിന്റെ ശങ്കരമംഗലത്തെ വീട്ടിലായിരുന്നു. അഭിലാഷിന്റെ സംഘത്തിൽ കോളജ് വിദ്യാർത്ഥികളും മുതിർന്നവരുമുണ്ട്. വർഷങ്ങളോളം തമിഴ്‌നാട്ടിൽ നിന്ന് കഞ്ചാവ് കടത്തി അഭിലാഷിന് എത്തിച്ചു നൽകിയിട്ടുണ്ടെന്നും സുഹൃത്ത് പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് തൃത്താല കറുകപ്പുത്തൂരിൽ മയക്കു മരുന്ന് നൽകി പെൺകുട്ടിയെ പീഡിപ്പിച്ചെന്ന പരാതി ഉയർന്നത്. പെൺകുട്ടിയെ ലഹരി മരുന്ന് നൽകി പീഡിപ്പിച്ചെന്ന് കാണിച്ച് അമ്മ പരാതി നൽകിയിരുന്നു. പരാതി മുഖ്യമന്ത്രി ഡിജിപിക്ക് കൈമാറി. ഹോട്ടലുകളിൽ മറ്റ് ചെറുപ്പക്കാർക്കൊപ്പം നിൽക്കുന്ന പെൺകുട്ടിയുടെ ദൃശ്യങ്ങൾ കുടുംബത്തിന് ലഭിച്ചിരുന്നു. മറ്റ് യുവാക്കളും പെൺകുട്ടിയെ ശാരീരികമായി ഉപയോഗിച്ചതായി സംശയിക്കുന്നുവെന്ന് പരാതിയിൽ പറയുന്നുണ്ട്. കേസിലെ പ്രധാനപ്രതി അഭിലാഷ് ഉൾപ്പെടെ മൂന്ന് പേർ പിടിയിലായിട്ടുണ്ട്.
Story Highlights: Karukaputhoor case, Abhilash,
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here