ജയിൽ സൂപ്രണ്ട് അടക്കം മൂന്ന് പേർ പീഡിപ്പിച്ചെന്ന് സരിത്ത്; സംരക്ഷണമൊരുക്കണമെന്ന് നിർദേശിച്ച് കോടതി

തിരുവനന്തപുരം സെൻട്രൽ ജയിലിൽ തനിക്ക് ഭീഷണിയുണ്ടെന്ന് സ്വർണക്കടത്ത് കേസ് പ്രതി സരിത്ത്. ജയിൽ സൂപ്രണ്ടടക്കം മൂന്നുപേർ നിരന്തരമായി പീഡിപ്പിച്ചെന്ന് സരിത്ത് മൊഴി നൽകി. സരിത്തിന്റെ വെളിപ്പെടുത്തലിൽ തുടർ വാദം കേൾക്കാൻ കോടതി തീരുമാനിച്ചു.
പ്രതിക്ക് ശാരീരിക മാനസിക പീഡനം ഉണ്ടാകരുതെന്നും സംരക്ഷണം നൽകണമെന്നും കോടതി ജയിൽ ഡിജിപിക്ക് നിർദേശം നൽകി. അതേസമയം കേരളാ പൊലീസിനെ ഉപയോഗിച്ച് അന്വേഷണം അട്ടിമറിക്കാനുള്ള നീക്കം തടയണമെന്ന് കേന്ദ്ര സർക്കാർ കോടതിയിൽ ആവശ്യപ്പെട്ടു.
സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ബിജെപി, കോൺഗ്രസ് നേതാക്കളുടെ പേരുപറയാൻ സമ്മർദമുണ്ടെന്ന് ചൂണ്ടിക്കാട്ടി പ്രതി സരിത്ത് എൻഐഎ കോടതിയിൽ പരാതി നൽകിയിരുന്നു. ഇതിനിടെ സരിത്തിനും കേസിലെ മറ്റൊരു പ്രതി റമീസിനുമെതിരെ ജയിൽ സൂപ്രണ്ടും രംഗത്തെത്തി. പ്രതികൾ ജയിൽ നിയമങ്ങൾ ലംഘിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ജയിൽ സൂപ്രണ്ട് കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു.
Story Highlights: gold smuggling case, sarith
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here