Advertisement

അനധികൃത സ്വത്ത് സമ്പാദന കേസ്; സസ്‌പെൻഷനിലായ ഛത്തീസ്ഗഡ് എഡിജിപിക്കെതിരെ രാജ്യദ്രോഹക്കേസ്

July 10, 2021
Google News 1 minute Read

വരുമാനത്തിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചതിന് സസ്‌പെൻഷനിലായ ഛത്തീസ്ഗഡ് എഡിജിപി ജി. പി സിംഗിനെതിരെ രാജ്യദ്രോഹ കേസ് ചുമത്തി. സിംഗിനെതിരെ ശക്തമായ തെളിവുണ്ടെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി.

സർക്കാർ വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതുമായി ബന്ധപ്പെട്ട രേഖകളും കത്തുകളും മറ്റും സിംഗിന്റെ ബംഗ്ലാവിൽ നിന്ന് സംസ്ഥാന ആൻരി കറപ്ഷൻ ബ്യൂറോ കണ്ടെടുത്തു. സിംഗിന്റെ വസതിയിലടക്കം പതിനഞ്ച് സ്ഥലങ്ങളിൽ മൂന്ന് ദിവസങ്ങളായി നടത്തിയ റെയ്ഡുകളിൽ പത്ത് കോടിയുടെ സ്വത്ത് വിവരങ്ങൾ കണ്ടെത്തി. സിംഗിന്റെ കൂട്ടാളിയായ മണി ഭൂഷന്റെ വീടുകളിൽ നിന്ന് സർക്കാരിനെതിരെ നടത്തിയ ഗൂഢാലോചനയുടെ തെളിവുകളും കണ്ടെത്തിയിട്ടുണ്ട്.

Story Highlights: sedition case

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here