പിടിച്ച് നില്ക്കാൻ അവസാനത്തെ അടവുമായി വൊഡഫോൺ-ഐഡിയ

കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ വലയുകയാണ് വൊഡഫോൺ-ഐഡിയ. വിപണിയിൽ പിടിച്ച് നിൽക്കാനുള്ള അവസാന ശ്രമവുമായി ഇപ്പോൾ വി.ഐ. രംഗത്ത് വന്നിരിക്കുകയാണ്. സ്വകാര്യ ഇക്വിറ്റി നിക്ഷേപകരുടെ സഹായത്തോടെ പ്രതിസന്ധി മറികടക്കാനാണ് കമ്പനിയുടെ ശ്രമം. ടെലികോം കമ്പനികൾ തമ്മിൽ താരിഫ് യുദ്ധം കടുത്തതോടെയാണ് വൊഡഫോൺ-ഐഡിയ വലിയ പ്രതിസന്ധിയിലേക്ക് നീങ്ങിയത്.
ടെലകോം കമ്പനികൾക്ക് ഫണ്ട് നൽകുന്ന അപ്പോളോ ഗ്ലോബൽ മാനേജ്മെൻറ് എന്ന സ്ഥാപനവുമായി കരാറിലെത്താനാണ് ശ്രമം. അപ്പോളോ 22,400 കോടി രൂപയാണ് വൊഡഫോൺ-ഐഡിയയിൽ നിക്ഷേപിക്കുന്നത്. എന്നാൽ, കുറിച്ചുള്ള കൂടുതൽ വിവരങ്ങളൊന്നും പുറത്ത് വന്നിട്ടില്ല.
സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ഒപ്റ്റിക്കൽ ഫൈബർ, ബ്രോഡ്ബാൻഡ്, ഡാറ്റ എന്നിവയുടെ വിൽപ്പന നടത്താനും വൊഡഫോൺ-ഐഡിയയ്ക്ക് പദ്ധതിയുണ്ട് നിലവിൽ കമ്പനിയിൽ വൊഡഫോണിന് 44.39 ശതമാനവും ഐഡിയയ്ക്ക് 27.66 ശതമാനം ഓഹരിയുമാണ് ഉള്ളത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here