ഏറ്റവും വിലയ ലഹരിമരുന്ന് വേട്ട; ഡൽഹിയിൽ നിന്ന് 2500 കോടി രൂപയുടെ ഹെറോയ്ൻ പിടിച്ചു

ഡൽഹിയിൽ നിന്ന് 2500 കോടി രൂപയുടെ ഹെറോയ്ൻ പിടിച്ചു. ഇന്നുവരെ പിടിച്ചതിൽ വച്ച് ഏറ്റവും വലിയ ലഹരിമരുന്ന് വേട്ടയാണ് ഡൽഹിയിലുണ്ടായത്. ഫരീദാബാദിലെ ഒരു വീട്ടിൽ നിന്നാണഅ 354 കിലോഗ്രാം ഹെറോയ്ൻ കണ്ടെടുത്തത്.
സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് നാല് പേരെ അറസ്റ്റ് ചെയ്തു. കശ്മീരിലെ അനന്ത്‌നാഗ് നിവാസിയും അഫ്ഗാൻ സ്വദേശിയുമായ ഹസ്രത് അലി, പഞ്ചാബിലെ ജലന്ധർ സ്വദേശികളായ റിസ്വാൻ അഹ്മദ്, ഗുർജോത് സിംഗ്, ഗുർദീപ് സിംഗ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
ചാക്കുകളിലും കാർട്ടനുകളിലും അഫ്ഗാനിസ്ഥാനിൽ നിന്ന് രാസവസ്തു എത്തിച്ച് മധ്യപ്രദേശിലെ ഷിവ്പുരിയിലെ ഫാക്ടറിയിൽ ഹെറോയ്ൻ നിർമിക്കുന്നതാണ് ഇവരുടെ രീതി. ഇത്തരത്തിൽ നിർമിച്ച ലഹരിമരുന്ന് ഡൽഹി, പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ, ജമ്മു കശ്മീർ എന്നിങ്ങനെ വിവിധ സംസ്ഥാനങ്ങളിൽ വിൽക്കും.
ഈ മാഫിയയുടെ മുഖ്യ ആസൂത്രകൻ നവ്പ്രീത് സിംഗ് പോർച്ചുഗലിൽ നിന്നാണ് ഇത് നിയന്ത്രിക്കുന്നതെന്ന് പൊലീസ് കണ്ടെത്തി.
Story Highlights: 2500 kilogram heroin seized from delhi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here