Advertisement

വൈദ്യുതി എത്തിച്ച് കെഎസ്ഇബി; ധനസഹായവുമായി വ്യവസായി; ഓണ്‍ലൈന്‍ പഠനത്തിന് ഒരുങ്ങി ആര്യയും ഐശ്വര്യയും

July 11, 2021
Google News 1 minute Read

പാലക്കാട് ആറങ്ങോട്ടുകുളമ്പില്‍ വൈദ്യുതിയില്ലാത്തത് കാരണം പഠനം പ്രതിസന്ധിയിലായ ആര്യയ്ക്കും ഐശ്വര്യയ്ക്കും പ്രവാസിയുടെ കരുതല്‍. ശുചിമുറിയടക്കമുള്ള ഇവരുടെ ആവശ്യങ്ങള്‍ നിര്‍വഹിക്കാനാണ് കുവൈത്തിലെ മലയാളി വ്യവസായി ഇവര്‍ക്ക് ധനസഹായം നല്‍കിയത്. ട്വന്റിഫോര്‍ വാര്‍ത്താസംഘം ഇവരുടെ വീട്ടിലെത്തി തുക കൈമാറി. കഴിഞ്ഞ ദിവസം ഇവരുടെ വീട്ടില്‍ വൈദ്യുതിയെത്തിയിരുന്നു.

ആര്യയും ഐശ്വര്യയും വീട്ടില്‍ വൈദ്യുതിയില്ലാത്തതുമൂലം കടുത്ത പ്രതിസന്ധിയിലായിരുന്നു. ഓണ്‍ലൈന്‍ പഠനത്തിന് ബുദ്ധിമുട്ടിയിരുന്ന ഇവരുടെ ദുരവസ്ഥ ട്വന്റിഫോര്‍ വാര്‍ത്തയാക്കിയതിന് പിന്നാലെയായിരുന്നു കെഎസ്ഇബി ജീവനക്കാരുടെ കരുതല്‍. ഒറ്റ ദിവസംകൊണ്ട് ജീവനക്കാര്‍ തന്നെ വയറിംഗ് പൂര്‍ത്തിയാക്കി വൈദ്യുതി നല്‍കി.

വീട്ടില്‍ ശുചിമുറിയടക്കമുള്ള സൗകര്യങ്ങളില്ലെന്ന് ആര്യ പറഞ്ഞിരുന്നു. ഇതറിഞ്ഞ കുവൈത്തിലെ പ്രവാസി വ്യവസായിയാണ് സഹായിക്കാന്‍ സന്നദ്ധതയറിയിച്ച് മുന്നോട്ടുവന്നത്. അദ്ദേഹം ട്വന്റിഫോറിന് നല്‍കിയ തുക ഇരുവരുടെയും വീട്ടിലെത്തി പൊതുപ്രവര്‍ത്തകനായ ഗോപാലന്‍ മലമ്പുഴ കൈമാറി. പാലക്കാട് മോയന്‍ സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് ആര്യ. ഐശ്വര്യ പഠിക്കുന്നത്. കാളിപ്പാറ യുപി സ്‌കൂളിലാണ് ഐശ്വര്യ പഠിക്കുന്നത്.

Story Highlights: kseb, 24 impact

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here