പട്ടാമ്പി ലഹരിമാഫിയയുടെ കേന്ദ്രമാണെന്ന് നിരവധി തവണ പരാതി പറഞ്ഞു, എന്നാൽ നടപടിയുണ്ടായില്ല; വെളിപ്പെടുത്തലുമായി മുൻ നഗരസഭാധ്യക്ഷൻ

കറുകപ്പുത്തൂർ പീഡനക്കേസുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം തുടരുന്നതിനിടെ പട്ടാമ്പി ലഹരിമാഫിയയുടെ കേന്ദ്രമാണെന്നും നിരവധി തവണ പരാതി പറഞ്ഞിട്ടും നടപടിയെടുത്തിട്ടില്ലെന്നുമുള്ള വെളിപ്പെടുത്തലുമായി മുൻ നഗരസഭാധ്യക്ഷൻ.
മയക്കുമരുന്ന് നൽകി പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ അന്വേഷണം നടക്കുന്നതിനിടെയാണ് കെപിസിസി നിർവാഹക സമിതി അഗംവും പട്ടാന്പി മുൻ നഗരസഭാ അധ്യക്ഷനുമായ കെഎസ്ബിഎ തങ്ങളുടെ പ്രതികരണം. പട്ടാമ്പി ലഹരിമാഫിയയുടെ പിടിയിലാണെന്നും എക്‌സൈസിനും പൊലീസിനും നിരവധി തവണ പരാതി നൽകിയിട്ടും നടപടിയുണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു. സ്‌കൂൾ കേന്ദ്രീകരിച്ച് നടന്ന മയക്കുമരുന്ന് വിതരണ സംഘത്തിനെതിരെ പ്രതികരിച്ച അധ്യാപകരെ വഴിയിലൂടെ നടക്കാൻ പോലും സമ്മതിക്കാത്ത വിധം ഭീഷണിപ്പെടുത്തി. പട്ടാമ്പി ലഹരിമാഫിയ സംഘത്തിൽ ഉന്നത രാഷ്ട്രീയ നേതാക്കളുടെ മക്കൾ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ സംരക്ഷിക്കാൻ കോൺഗ്രസ് തയാറാവില്ലെന്നും അദ്ദേഹം പറഞ്ഞു.
പട്ടാമ്പി, തൃത്താലമേഖലയിൽ പൊതുജനപങ്കാളിത്തത്തോടെ ലഹരിവിമുക്തമാക്കാനുള്ള നടപടികൾതുടങ്ങിയതായി മുഹമ്മദ് മുഹസിൻ എംഎൽഎയും പ്രതികരിച്ചു.
കറുകപ്പുത്തൂർ പീഡനവുമായി ബന്ധപ്പെട്ട ലഹരിമാഫിയ സംഘത്തിലുള്ളവരുടെ വീടുകൾ പൊലീസ് നിരീക്ഷണത്തിലാണ്. ഇവിടെ റെയ്ഡ് നടത്തിയെങ്കിലും ആരെയും ഇതുവരെ പിടികൂടാനായിട്ടില്ല.
Story Highlights: pattambi, drug mafia
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here