പുതുച്ചേരിയിൽ കൂടുതൽ ഇളവുകൾ; സ്കൂളുകളും കോളേജുകളും പ്രവർത്തിക്കും

പുതുച്ചേരിയിൽ കൂടുതൽ ലോക്ക്ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചു. സ്കൂളുകളും കോളേജുകളും ജൂലൈ 16 മുതൽ തുറന്ന് പ്രവർത്തിക്കാം. ഒമ്പതാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെ തുറക്കാൻ അനുമതി നൽകിയതായി മുഖ്യമന്ത്രി എൻ. രംഗസ്വാമി അറിയിച്ചു.
പുതുച്ചേരിയിൽ കൊവിഡ് കേസുകളിൽ കുറവുണ്ടായതിനെ തുടർന്നാണ് ഇളവുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 145 പുതിയ കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളതെന്ന് ആരോഗ്യ കുടുംബക്ഷേമ സേവന ഡയറക്ടർ എസ്. മോഹൻ കുമാർ പറഞ്ഞു. കഴിഞ്ഞ ആറ് മാസമായി പുതുച്ചേരിയിൽ കൊവിഡ് മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ഇതുവരെ 1,769 പേർ മാത്രമാണ് മാരകമായ വൈറസിന് ഇരയായത്.
പുതുച്ചേരിയിൽ ഇത് വരെ ഏകദേശം അഞ്ച് ലക്ഷത്തിലധികം പേര് വാക്‌സിൻ സ്വീകരിച്ചുവെന്ന്, ലെഫ്റ്റനൻറ് ഗവർണർ തമിഴ്സായ് സൗന്ദരരാജൻ പറഞ്ഞു. ആഗസ്റ്റ് 15 ന് മുമ്പ് എല്ലാവർക്കും വാക്‌സിനേഷൻ എത്തിച്ച് നൽകുക എന്നതാണ് പുതുച്ചേരി സർക്കാരിന്റെ ലക്ഷ്യം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here