രാജ്യത്ത് വാക്‌സിനുകളില്ല; പക്ഷേ മന്ത്രിമാരുടെ എണ്ണം മാത്രം കൂടുന്നു; വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി

രാജ്യത്തെ കൊവിഡ് വാക്‌സിന്‍ ദൗര്‍ലഭ്യതയില്‍ വീണ്ടും വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി എംപി. കേന്ദ്രമന്ത്രിസഭാ പുനസംഘടന നടന്നതിനെ ചൂണ്ടിക്കാട്ടിയാണ് വിമര്‍ശനം. മന്ത്രിമാരുടെ മാത്രമേ എണ്ണം കൂടുന്നുള്ളൂവെന്നും വാക്‌സിനുകളുടെ എണ്ണം കൂടുന്നില്ലെന്നും രാഹുല്‍ ട്വീറ്റ് ചെയ്തു. ഡിസംബര്‍ ആകുമ്പോഴേക്കും പ്രതിദിനം 80 ലക്ഷം പേര്‍ക്ക് വാക്‌സിന്‍ ലഭ്യമാക്കേണ്ടിവരുമെന്നും ഇതിനൊക്കെ വാകിസിന്‍ എവിടെയാണെന്നും രാഹുല്‍ ചോദിച്ചു.
രാജ്യത്ത് ഇതുവരെ 37,60,32,586 പേരാണ് വാക്‌സിന്‍ സ്വീകരിച്ചത്. ഇതോടെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 30,837,222 ആയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
Story Highlights: rahul gandhi
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here