Advertisement

കൊങ്കുനാടിൽ വിവാദം മുറുകുന്നു; വിഭജനത്തിൽ ഡിഎംകെ ഭയപ്പെടുന്നതെന്തിനെന്ന് ബിജെപി

July 12, 2021
Google News 1 minute Read

കൊങ്കുനാട് വിഷയത്തിൽ തമിഴ്‌നാട്ടിൽ വിവാദം മുറുകുന്നു. കൊങ്കുനാട് കേന്ദ്രഭരണപ്രദേശം രൂപീകരിക്കുന്നതിനെ ഡിഎംകെ ഭയപ്പെടുന്നതെന്തിനെന്ന് തമിഴ്‌നാട് ഉപാധ്യക്ഷൻ എൻ. നാഗേന്ദ്രൻ ചോദിച്ചു.

തമിഴ്‌നാടിന്റെ പടിഞ്ഞാറൻ മേഖലയിൽ മാറ്റം അനിവാര്യമാണ്. ഇത് ജനങ്ങളുടെ ആഗ്രഹമാണ്. ജനങ്ങളുടെ ആഗ്രഹം നടക്കണമെന്നാണ് ബിജെപിയുടെ നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം കൊങ്കു നാട് വിഷയത്തിൽ സമൂഹമാധ്യമങ്ങളിലൂടെ അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കണമെന്ന് തമിഴ്‌നാട് ബിജെപി വക്താവ് എ.എൻ.എസ് പ്രസാദ് പ്രസ്താവന ഇറക്കി.

കേരളവുമായി അതിർത്തി പങ്കിടുന്ന തമിഴ്‌നാടിന്റെ പടിഞ്ഞാറൻ മേഖല കേന്ദ്രഭരണപ്രദേശമാക്കി മാറ്റുമെന്ന പ്രചാരണമാണ് വിവാദത്തിന് തുടക്കമിട്ടത്. സംസ്ഥാന വിഭജനം ചർച്ച ചെയ്യേണ്ട ആവശ്യം പോലുമില്ലെന്നാണ് ഡിഎംകെയുടെ നിലപാട്.

Story Highlights: Kongu nadu, Tamilnadu, bjp

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here