ഡൽഹിയിൽ കൊവിഷീൽഡ് വാക്സിൻ ക്ഷാമം

രാജ്യ തലസ്ഥാനത്ത് കൊവിഷീൽഡ് വാക്സിൻ ക്ഷാമം രൂക്ഷം. സർക്കാരിൻ്റെ വിവിധ വാക്സിനേഷൻ സെൻ്ററുകൾ നാളെ അടച്ചിടും. ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ആണ് ഡൽഹിയെ വാക്സിൻ ക്ഷാമത്തെപ്പറ്റി വ്യക്തമാക്കിയത്. ഡൽഹിയിൽ ഇനി 19,000 ഡോസ് കൊവിഷീൽഡ് വാക്സിനുകൾ മാത്രമാണ് അവശേഷിക്കുന്നത്.
‘ഡൽഹിയിൽ വീണ്ടും വാക്സിൻ തീർന്നു. കേന്ദ്രം തരുന്നത് ഒന്നോ രണ്ടോ ദിവസത്തെ മാത്രം വാക്സിനാണ്. പിന്നീട് ദിവസങ്ങളോളം വാക്സിൻ സെൻ്ററുകൾ അടച്ചിടേണ്ടിവരുന്നു. ഇത്ര ദിവസമായിട്ടും നമ്മുടെ രാജ്യത്തെ വാക്സിനേഷൻ പ്രദ്ധതി എന്തുകൊണ്ടാണ് ഇങ്ങനെ തുടരുന്നത്.’- മനീഷ് സിസോദിയ ട്വീറ്റ് ചെയ്തു.
അതേസമയം, കൊവിഡ് മൂന്നാം തരംഗം ഉടനുണ്ടാകുമെന്ന് ഐഎംഎ മുന്നറിയിപ്പ് നൽകി. ഒരുതരത്തിലുള്ള ആഘോഷങ്ങളും, ആൾക്കൂട്ടങ്ങളും അനുവദിക്കരുതെന്ന് ഐഎംഎ അറിയിച്ചു. തീർത്ഥാടനവും, ടൂറിസവും മൂന്നാം തരംഗത്തിന് കാരണമായേക്കാമെന്ന് ഐഎംഎ ചൂണ്ടിക്കാട്ടി. കൊവിഡ് ഒന്നാം തരംഗത്തെയും രണ്ടാം തരംഗത്തെയും പോലെ ഗുരുതരമായിരിക്കില്ല മൂന്നാം തരംഗമെന്നാണ് ഐസിഎംആർ പഠനം. വാക്സിൻ സ്വീകരിച്ചാൽ മൂന്നാം തരംഗത്തെ വിജയകരമായി മറികടക്കാമെന്ന് ഐസിഎംആർ വ്യക്തമാക്കിയിരുന്നു.
Story Highlights: Delhi Runs Out Of Covishield
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here