ജാതി മാറി വിവാഹം; 28 വർഷം നീണ്ട പക; ദമ്പതികളെ വീട്ടിൽ കയറി ആക്രമിച്ചു

ജാതി മാറി വിവാഹം കഴിച്ച ദമ്പതികൾക്ക് 28 വർഷത്തിന് ശേഷം മർദനം. ഭർത്താവിന്റെ ബന്ധുക്കളാണ് ദമ്പതികളെ വീട്ടിൽ കയറി മർദിച്ചത്. കർണാടകയിൽ ബംഗളുരുവിന് സമീപം റോൺ താലൂക്കിലാണ് സംഭവം. സംഭവുമായി ബന്ധപ്പെട്ട് ദമ്പതികൾ പരാതി നൽകിയിട്ടുണ്ട്.
പട്ടിക വർഗ വിഭാഗത്തിൽ പെട്ട യുവതിയെ 28 വർഷങ്ങൾക്ക് മുമ്പാണ് മേൽ ജാതിക്കാരനായ യുവാവ് വിവാഹം ചെയ്തത്. എന്നാൽ ഇവരുടെ വിവാഹത്തിൽ യുവാവിന്റെ ബന്ധുക്കൾക്ക് ഇവരോട് പകയുണ്ടായിരുന്നു. ഇക്കാരണത്താലാണ് വീട്ടിലെത്തി ഇരുവരെയും ആക്രമിച്ചതെന്നാണ് പരാതിയിൽ പറയുന്നത്.
കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ടായിരുന്നു സംഭവം. ദമ്പതികളുടെ വീട്ടിലെത്തിയ പ്രതികൾ പ്രശ്നമുണ്ടാക്കുകയും ഇരുവരെയും ആക്രമിക്കുകയുമായിരുന്നു. ദമ്പതികളെ മർദിക്കുന്നത് തടയാൻ ചെന്ന അയൽക്കാരിയെയും പ്രതികൾ ആക്രമിച്ചു. മഴ കൊണ്ടാണ് പ്രതികൾ ദമ്പതികളെ ആക്രമിച്ചത്. ആക്രമിക്കാൻ എത്തിയവർ വീടിന് തീ വയ്ക്കാൻ ശ്രമിച്ചെന്നും പരാതിയിൽ പറയുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here