Advertisement

യൂണിവേഴ്സ് ബോസ് സ്റ്റിക്കർ വിലക്കി ഐസിസി; ദി ബോസ് സ്റ്റിക്കറുമായി ഗെയിൽ

July 13, 2021
Google News 2 minutes Read
chris gayle boss sticker

തൻ്റെ ബാറ്റിലെ യൂണിവേഴ്സ് ബോസ് സ്റ്റിക്കർ ഐസിസി വിലക്കിയതിനു പിന്നാലെ ദി ബോസ് എന്ന സ്റ്റിക്കറുമായി വിൻഡീസ് സൂപ്പർ താരം ക്രിസ് ഗെയിൽ. ദി ബോസ്, സിക്‌സ് മെഷീന്‍ എന്നാണ് ബാറ്റിലെ പുതിയ സ്റ്റിക്കർ. യൂണിവേഴ്സ് ബോസ് എന്ന സ്റ്റിക്കർ ഉപയോഗിക്കരുതെന്ന് ഐസിസി പറഞ്ഞെന്നും അതുകൊണ്ട് താൻ അത് ചുരുക്കി ദി ബോസ് എന്ന് ആക്കിയെന്നും ഗെയിൽ പറഞ്ഞു. ക്രിക്കറ്റ് ഓസ്ട്രേലിയ പങ്കുവച്ച വിഡിയോയിലാണ് ഗെയിലിൻ്റെ പ്രതികരണം.

“യൂണിവേഴ്‌സ് ബോസ് എന്നത് ഉപയോഗിക്കരുതെന്ന് ഐസിസി പറഞ്ഞു. അതുകൊണ്ട് ഞാന്‍ ഇത് ചുരുക്കി ദി ബോസ് എന്നാക്കി. ഞാനാണ് ബോസ്.”- ഗെയിൽ പറഞ്ഞു. യൂണിവേഴ്സ് ബോസ് എന്നതിൽ ഐസിസിക്ക് കോപ്പിറൈറ്റ് ഉണ്ടോ എന്ന ചോദ്യത്തിന് അറ്റിൻ്റെ കോപ്പിറൈറ്റ് തനിക്ക് എടുക്കണമെന്ന് ഗെയിൽ പറഞ്ഞു. ഐസിസിയല്ല, താനാണ് ബോസ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ടി-20യിൽ 14,000 റൺസ് തികയ്ക്കുന്ന ആദ്യ താരമെന്ന നേട്ടം ക്രിസ് ഗെയിൽ സ്വന്തമാക്കിയിരുന്നു. ഓസ്ട്രേലിയക്കെതിരായ മൂന്നാം ടി-20 മത്സരത്തിനിടെയാണ് ഗെയിൽ ഈ റെക്കോർഡ് കുറിച്ചത്. വിൻഡീസ് ഇന്നിംഗ്സിൻ്റെ 9ആം ഓവറിൽ ഓസീസ് സ്പിന്നർ ആദം സാംപയെ ബൗണ്ടറി ലൈനു പുറത്തെത്തിച്ചായിരുന്നു ഗെയിലിൻ്റെ റെക്കോർഡ് നേട്ടം. മത്സരത്തിൽ ഗെയിൽ 38 പന്തുകളിൽ നിന്ന് 67 റൺസെടുത്തു.

മത്സരത്തിൽ വെസ്റ്റ് ഇൻഡീസ് 6 വിക്കറ്റിനു വിജയിച്ചിരുന്നു. ഇതോടെ അഞ്ച് മത്സരങ്ങൾ അടങ്ങിയ പരമ്പര വെസ്റ്റ് ഇൻഡീസ് 3-0ന് സ്വന്തമാക്കി. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയക്ക് നിശ്ചിത 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 141 റൺസ് മാത്രമേ നേടാനായുള്ളൂ. മറുപടി ബാറ്റിംഗിനിറങ്ങിയ വിൻഡീസ് 4 വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 14.5 ഓവറിൽ വിജയിക്കുകയായിരുന്നു.

Story Highlights: chris gayle the boss sticker

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here