സംസ്ഥാനത്ത് രണ്ട് പേർക്ക് കൂടി സിക

സംസ്ഥാനത്ത് രണ്ട് പേർക്ക് കൂടി സിക വൈറസ് സ്ഥിരീകരിച്ചു. പൂന്തുറ സ്വദേശിക്കും ശാസ്തമംഗലം സ്വദേശിനിക്കുമാണ് രോഗം സ്ഥിരീകരിച്ചത്.
തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെ വൈറോളജി ലാബിൽ നടത്തിയ പരിശോധനയിലാണ് 35കാരനായ പൂന്തുറ സ്വദേശിക്ക് രോഗം സ്ഥിരീകരിച്ചത്. കോയമ്പത്തൂർ ലാബിൽ നടത്തിയ പരിശോധനയിലാണ് 41കാരിയായ ശാസ്തമംഗലം സ്വദേശിനിക്ക് രോഗം കണ്ടെത്തിയത്. ഇതോടെ സംസ്ഥാനത്ത് സിക ബാധിച്ചവരുടെ എണ്ണം 21 ആയി. രോഗം സ്ഥിരീകരിച്ചവരെല്ലാം തിരുവനന്തപുരം സ്വദേശികളാണ്.
തിരുവനന്തപുരത്ത് വ്യാപകമായി സിക റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ കൂടുതൽ പരിശോധനാ കേന്ദ്രങ്ങൾ തുറന്നിരുന്നു. പതിനഞ്ച് പേരിൽ നടത്തിയ പരിശോധനയിലാണ് ഒരാൾക്ക് സിക സ്ഥിരീകരിച്ചത്. ഒരാൾക്ക് ഡെങ്കിപ്പനിയും സ്ഥിരീകരിച്ചു.
Story Highlights: Zika virus
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here