Advertisement

ഒരാള്‍ക്ക് കൂടി സിക; ഇന്ന് സ്ഥിരീകരിച്ചത് 4 പേര്‍ക്ക്

July 13, 2021
Google News 0 minutes Read
central team to discuss about zika virus

തിരുവനന്തപുരം കരിക്കകം സ്വദേശിയായ പെണ്‍കുട്ടിക്ക് സിക വൈറസ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ് അറിയിച്ചു. രാജീവ് ഗാന്ധി ബയോടെക്‌നോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് വൈറസ് സ്ഥിരീകരിച്ചത്.

ഇതോടെ ഇന്ന് 4 പേര്‍ക്കാണ് സിക വൈറസ് സ്ഥിരീകരിച്ചത്. പൂന്തുറ സ്വദേശി (35), ശാസ്തമംഗലം സ്വദേശിനി (41), സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍ (38) എന്നിവര്‍ക്കും വൈറസ് സ്ഥിരീകരിച്ചിരുന്നു. ഇതോടെ സംസ്ഥാനത്ത് ആകെ 23 പേര്‍ക്കാണ് സിക വൈറസ് സ്ഥിരീകരിച്ചതെന്നും മന്ത്രി വ്യക്തമാക്കി.

അതേസമയം സിക രോഗബാധ കണ്ടെത്തിയ സാഹചര്യത്തിൽ കൊതുക് നിർമാർജന കാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കാൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് മുഖ്യമന്ത്രി നിർദ്ദേശം നൽകി. കൊതുക് നിയന്ത്രിക്കുന്നതിനുള്ള ഫലപ്രദമായ നടപടികൾ എടുക്കണം. ഇക്കാര്യത്തിൽ ബോധവൽക്കരണവും വീടുകളിൽ സ്വീകരിക്കേണ്ട നടപടികളെ പറ്റി അറിവ് നൽകലും അതിനുള്ള പ്രചരണവും ശക്തമായി തുടരണം. ഡെങ്കിപ്പനി ഉൾപ്പെടെ വരുന്നതിനാൽ കൂടുതൽ കരുതലോടെ നമുക്ക് നീങ്ങാനാകണമെന്നും അദ്ദേഹം പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here