Advertisement

എസ്എസ്എല്‍സി പുനര്‍മൂല്യ നിര്‍ണയത്തിന് ഈ മാസം 17 മുതല്‍ അപേക്ഷിക്കാം

July 14, 2021
Google News 7 minutes Read

എസ്എസ്എല്‍സി പരീക്ഷ പുനര്‍മൂല്യ നിര്‍ണയത്തിന് ഈ മാസം 17 മുതല്‍ അപേക്ഷിക്കാമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. സേ പരീക്ഷയുടെ തിയതി പിന്നീട് പ്രഖ്യാപിക്കും. പ്ലസ് വണ്‍ പ്രവേശനം നടന്നാലും ക്ലാസുകള്‍ ഓണ്‍ലൈനായി മാത്രമേ നടത്താനാവൂവെന്ന് വിദ്യാഭ്യാസ മന്ത്രി അറിയിച്ചു. എസ്എസ്എല്‍സി ഫലം പ്രഖ്യാപിക്കുകയായിരുന്നു മന്ത്രി.

കൊവിഡ് വ്യാപനത്തെത്തുടര്‍ന്ന് രണ്ട് ഘട്ടങ്ങളായാണ് പരീക്ഷ പൂര്‍ത്തിയാക്കിയത്. സ്‌കൂളുകളില്‍ നേരിട്ട് ക്ലാസുകള്‍ ഇല്ലാതെ രണ്ടാമത്തെ തുടര്‍ച്ചയായ അധ്യയന വര്‍ഷമാണിതെന്നും മന്ത്രി പറഞ്ഞു. 99.47 % വിദ്യാര്‍ത്ഥികള്‍ വിജയിച്ചു. പരീക്ഷ എഴുതിയത് 4,21,887 പേരാണ്. അതില്‍ 4,19651 പേര്‍ ഉപരിപഠനത്തിന് അര്‍ഹരായി. കണ്ണൂര്‍ ജില്ലയിലാണ് ഏറ്റവും കൂടുതല്‍ വിജയശതമാനമുള്ളത്. 99.85 ശതമാനം പേരും അവിടെ വിജയിച്ചു. പാലാ വിദ്യാഭ്യാസ ജില്ലയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ വിജയിച്ചത്. 99.97 ശതമാനം വിദ്യാര്‍ത്ഥികള്‍. വയനാട്ടില്‍ ആണ് കുറവ് (98.13) വിജയിച്ചത്.

എസ്എസ്എല്‍സി ഫലം 3 മണി മുതല്‍ വെബ്‌സെറ്റുകള്‍ വഴി ലഭിക്കും. http://keralapareekshabhavan.in, https://sslcexam.kerala.gov.in, www.results.kite.kerala.gov.in, www.prd.kerala.gov.in, www.result.kerala.gov.in, examresults.kerala.gov.in, http://results.kerala.nic.in, www.sietkerala.gov.in. കൂടാതെ ‘സഫലം 2021’ ആപ്പുവഴിയും ഫലം അറിയാവുന്നതാണ്.

ടിഎച്ച്എസ്എല്‍സി, ടിഎച്ച്എസ്എല്‍സി (ഹിയറിങ് ഇംപെയേഡ്), എസ്എസ്എല്‍സി (ഹിയറിങ് ഇംപെയേഡ്), എഎച്ച്എസ്എല്‍സി പരീക്ഷകളുടെ ഫലവും പ്രഖ്യാപിച്ചു. sslchiexam.kerala.gov.in (എസ്എസ്എല്‍സി എച്ച്‌ഐ), http:/thslchiexam.kerala.gov.in (ടിഎച്ച്എസ്എസ്എല്‍സി എച്ച്‌ഐ), http://thslcexam.kerala.gov.in (ടിഎച്ച്എല്‍സി), http://ahslcexam.kerala.gov.in (എഎച്ച്എസ്എല്‍സി) എന്നിവ വഴിയും റിസള്‍ട്ട് അറിയാം.

Story Highlights: sslc result, v sivan kutty

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here