Advertisement

പരീക്ഷ പേപ്പർ കാണാതായ സംഭവം ; കാലടി സംസ്‌കൃത സർവകലാശാല അന്വേഷണം തുടങ്ങി

July 14, 2021
Google News 1 minute Read

കാലടി സംസ്കൃത സർവകലാശാലയിൽ ഉത്തരപേപ്പർ കാണാതായ സംഭവത്തിൽ സർവകലാശാല അന്വേഷണം തുടങ്ങി. സിൻഡിക്കേറ്റ് പരീക്ഷാ വിഭാഗത്തിന് അന്വേഷണ ചുമതല നൽകിയെന്ന് വൈസ് ചാൻസിലർ പറഞ്ഞു. പ്രോ വൈസ് ചാൻസല൪ അധ്യക്ഷനായ സമിതിയാകും പരിശോധന നടത്തുക.

പിജി സംസ്‌കൃത സാഹിത്യത്തിന്റെ 276 ഉത്തര പേപ്പറുകളാണ് കാണാതായത്. സംഭവത്തിൽ സ൦സ്കൃതം വകുപ്പിലെ പരീക്ഷാ വിഭാ​ഗം ചെയ൪മാനോട് വിശദീകരണവും തേടിയിട്ടുണ്ട്. മൂല്യനിര്‍ണയം കഴിഞ്ഞ എത്തേണ്ടിയിരുന്ന പേപ്പറുകള്‍ ലോക്ക്ഡൗണ്‍ വന്നതോടെ വൈകുകയായിരുന്നു എന്നാണ് നിഗമനം.

Story Highlights: Kalady Sanskrit University started enquiry on Answer Papers

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here