അഗ്വേറോയുടെ ഗോൾ ഓര്‍മ്മയുമായി മാഞ്ചസ്റ്റര്‍ സിറ്റിയുടെ ജേഴ്സി

മാഞ്ചസ്റ്റര്‍ സിറ്റിയുടെ പുതു യുഗത്തിന്റെ ആരംഭം എന്ന് കരുതുന്ന ആദ്യ പ്രീമിയര്‍ ലീഗ് വിജയത്തിന്റെ ഓര്‍മ്മയില്‍ സിറ്റി പുതിയ സീസണായുള്ള ഹോം കിറ്റ് അവതരിപ്പിച്ചു. പതിവ് ആകാശ നീലയില്‍ ഉള്ള ജേഴ്സിയില്‍ അഗ്വേറോ 94ആം മിനുട്ടില്‍ നേടിയ പ്രീമിയര്‍ ലീഗ് കിരീടം നേടിക്കൊടുത്ത ഗോളിന്റെ സമയവും ഉള്‍പ്പെടുത്തിയിട്ടുണ്ട്. 93.20 എന്ന സമയമാണ് സിറ്റിയുടെ പുതിയ ജേഴ്സിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ജേഴ്സി പ്രമുഖ സ്പോര്‍ട്സ് വിയര്‍ ബ്രാന്‍ഡായ പ്യൂമ ആണ് ഒരുക്കിയിരിക്കുന്നത്. ജേഴ്സി 100% റീസൈക്കിൾഡ് പോളിസ്റ്റർ സംയോജിപ്പിച്ച് ഡ്രൈസെൽ തെർമോൺഗുലേഷൻ സാങ്കേതികവിദ്യ ഉപയോഗിച്ച് വിട്ടുവീഴ്ചയില്ലാത്ത ഫിറ്റും മൊബിലിറ്റിയും ഉറപ്പാക്കുന്നു. തീവ്രമായ പ്രകടനത്തിനിടയിൽ വായുസഞ്ചാരം വർദ്ധിപ്പിക്കുന്നതിന് ഒരു അൾട്രാ-ലൈറ്റ് ജാക്കാർഡ് ഘടനയെ ജേഴ്സിയുടെ പിൻഭാഗത്ത് സംയോജിപ്പിച്ചിട്ടുണ്ട്.
ജേഴ്‌സി ഓണ്‍ ലൈന്‍ സ്റ്റോറുകളില്‍ ലഭ്യമാണ്. പുതിയ സീസണായുള്ള ഒരുക്കത്തിലാണ് നിലവിലെ ലീഗ് ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here