വ്യാപാരികൾക്കെതിരെ വിരട്ടലിന്റെ ഭാഷ മുഖ്യമന്ത്രി സ്വീകരിക്കുന്നത് ശരിയല്ലന്ന് വി.ഡി സതീശൻ

മനസിലാക്കി കളിച്ചാല്‍ മതി എന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്കെതിരെ വ്യാപാരികളും പ്രതിപക്ഷവും രംഗത്ത്. വ്യാപാരികൾക്ക് പിന്തുണയുമായി പ്രതിപക്ഷ നേതാവ് രംഗത്തെത്തി.കൊവിഡ് നിയന്ത്രങ്ങളുടെ ഭാഗമായി കടകൾ അടച്ചിടുന്നതിനെതിരെ ഇടതു അനുകൂല സംഘടനയായ വ്യാപാരി വ്യവസായി സമിതിയും എ.എം.ആരിഫ് എംപിയും രംഗത്തെത്തി.
സമാധാനപരമായി പ്രതിഷേധിക്കാൻ എല്ലാവർക്കും അവകാശമുണ്ടെന്നും ഫയലില്‍ ഒപ്പിടാന്‍ മാത്രമാവരുത് മന്ത്രിമാരെന്നും വി.ഡി.സതീശന്‍ പറവൂരില്‍ പറഞ്ഞു. വ്യാപാരി വ്യവസായി സമിതി ഇന്ന് സെക്രട്ടേറിയേറ്റിന് മുന്നിലും 14ന് കലക്ട്രേറ്റുകൾക്ക് മുന്നിലും അതിജീവന പ്രതിഷേധ സമരം സംഘടിപ്പിക്കും.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here