Advertisement

ഹർമൻജോത് ഖബ്ര ബ്ലാസ്റ്റേഴ്സിൽ; പത്താം നമ്പർ ജഴ്സിയിൽ കളിക്കും

July 15, 2021
Google News 2 minutes Read
harmanjot khabra kerala blasters

പ്രതിരോധ നിര താരം ഹർമൻജോത് ഖബ്ര ബ്ലാസ്റ്റേഴ്സിൽ. 2023 വരെയാണ് താരത്തിൻ്റെ കരാർ. വിവരം ബ്ലാസ്റ്റേഴ്സ് സ്ഥിരീകരിച്ചിട്ടുണ്ട്. പത്താം നമ്പർ ജഴ്സിയിലാണ് താരം കളിക്കുക. പ്രതിരോധത്തിലും മധ്യനിരയിലും ഒരുപോലെ തിളങ്ങുന്ന ഖബ്രയ്ക്ക് ഏറെ നാളത്തെ മത്സരപരിചയമുണ്ട്. ഏറ്റവും അധികം ഐഎസ്എൽ മത്സരം കളിച്ച താരങ്ങളിൽ നാലാമതാണ് ഖബ്ര.

2006ൽ ടാറ്റ ഫുട്‌ബോൾ അക്കാദമിയുടെ യൂത്ത് ലീഗിലൂടെ കരിയർ ആരംഭിച്ച താരത്തെ 2006-07 സീസണിൽ ഐലീഗ് ടീമായ സ്‌പോർട്ടിങ് ഗോവ സ്വന്തമാക്കി. ഇതായിരുന്നു ആദ്യ പ്രൊഫഷണൽ കരാർ. സീസണിലെ ഡ്യുറൻ്റ് കപ്പിൽ ഏറ്റവും മികച്ച ഭാവി താരമായി ഖബ്ര തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 2009-10 ഐലീഗ് സീസണിൽ ഈസ്റ്റ് ബംഗാളിലെത്തി. 7 വർഷങ്ങൾക്കു ശേഷം, 2014ൽ താരം ചൈന്നൈയിൻ എഫ്സിയിലെത്തുകയും ക്ലബിൻ്റെ കിരീട നേട്ടങ്ങളിലടക്കം നിർണായക പങ്കുവഹിക്കുകയും ചെയ്തു. 2018-19 സീസണിൽ ബെംഗളൂരുവിലേക്ക് ചേക്കേറിയ താരം വീണ്ടും ബെംഗളൂരുവിനൊപ്പം കിരീടമുയർത്തി.

ഗോകുലം കേരളയുടെ ഗോവൻ വിങ്ങർ വിൻസി ബരെറ്റോ കേരള ബ്ലാസ്റ്റേഴ്സിലെത്തിയിരുന്നു. കഴിഞ്ഞ സീസണിൽ ഗോകുലത്തിലെത്തിയ ബരെറ്റോ ഗോകുലത്തിനായി 13 മത്സരങ്ങൾ കളിച്ച് ഒരു അസിസ്റ്റ് നേടിയിരുന്നു. 21കാരനായ താരം എഫ്സി ഗോവ റിസർവ് ടീമിൽ നിന്നാണ് ഗോകുലത്തിൽ എത്തിയത്.

Story Highlights: harmanjot khabra to kerala blasters

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here