Advertisement

ഇത്തരം പ്രവര്‍ത്തനങ്ങള്‍ മലയാളത്തെ പ്രതിസന്ധിയിലാക്കുന്നു: മാലിക് സിനിമ ചോര്‍ന്നതില്‍ സംവിധായകന്‍ മഹേഷ് നാരായണന്‍

July 15, 2021
Google News 0 minutes Read
mahesh narayanan

മലയാള ചലച്ചിത്രം മാലിക് ചോര്‍ന്ന സംഭവത്തില്‍ പ്രതികരണവുമായി സംവിധായകന്‍ മഹേഷ് നാരായണന്‍. ഇത്തരം പ്രവര്‍ത്തനങ്ങള്‍ മലയാള സിനിമയെ പ്രതിസന്ധിയിലാക്കുന്നു എന്ന് മഹേഷ് നാരായണന്‍ 24നോട് പ്രതികരിച്ചു. ആമസോണിലൂടെ ചിത്രം കാണണം. തന്റെ എന്നല്ല ഏത് സംവിധായകന്റെ സിനിമയായാലും പ്ലാറ്റ്‌ഫോമിലൂടെ ഓടിയാലേ റവന്യൂ കിട്ടൂ എന്ന് കരുതുന്ന സിനിമകള്‍ക്ക് ബുദ്ധിമുട്ടാണെന്നും സംവിധായകന്‍ പറഞ്ഞു

ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്ത് മിനിറ്റുകള്‍ക്കമാണ് ചിത്രത്തിന് വ്യാജ പകര്‍പ്പ് ടെലിഗ്രാം ഗ്രൂപ്പുകളില്‍ എത്തിയത്. പൈറസി തടയണമെന്ന് ടെലിഗ്രാമിനോട് നേരത്തെ സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. മഹേഷ് നാരായണന്റെ സംവിധാനത്തില്‍ ഫഹദ് ഫാസിലും നിമിഷ സജയനും ഒന്നിക്കുന്ന ചിത്രം മാലിക് മലയാളികള്‍ ഏറെ പ്രതീക്ഷയോടെയാണ് കാത്തിരുന്നത്.

ടെലിഗ്രാമിലെ വിവിധ സിനിമ ഗ്രൂപ്പുകളില്‍ ചിത്രത്തിന്റെ പകര്‍പ്പ് പ്രചരിക്കുന്നുണ്ട്. പകര്‍പ്പിന് പുറമേ ഫഹദ് ഫാസിലും നിമിഷ സജയനും ഒന്നിച്ചുള്ള സിനിമയുടെ ചില രംഗങ്ങളും പ്രചരിക്കുന്നുണ്ട്. തിയറ്റര്‍ റിലീസിനാണ് പദ്ധതി ഇട്ടിരുന്നെങ്കിലും കൊവിഡ് പ്രതിസന്ധി സൃഷ്ടിച്ച അനിശ്ചിതത്വം കാരണം ചിത്രം ഡിജിറ്റല്‍ റിലീസ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. 27 കോടിയോളം രൂപയാണ് ചിത്രത്തിന്റെ മുതല്‍ മുടക്ക്.

Story Highlights : Kerala’s 1251-km hill highway project will traverse through hill-ranges connecting 13 districts.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here