Advertisement

കടകള്‍ തുറക്കല്‍; സര്‍ക്കാര്‍ നയപരമായ തീരുമാനം എടുക്കാന്‍ സമയമായെന്ന് ഹൈക്കോടതി

July 15, 2021
Google News 1 minute Read
actress assault Case ; High Court will today hear a petition seeking a change in the trial court

കടകള്‍ തുറക്കുന്നതില്‍ സര്‍ക്കാര്‍ നയപരമായ തീരുമാനം എടുക്കാന്‍ സമയമായെന്ന് ഹൈക്കോടതി. വിദഗ്ധ സമിതിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് തീരുമാനങ്ങളെടുക്കുന്നതെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഹര്‍ജിയില്‍ വ്യാഴാഴ്ചയ്ക്കകം നിലപാട് അറിയിക്കണമെന്നും കോടതി.

സംസ്ഥാനത്തെ തുണിക്കടകൾ തുറക്കാന്‍ അനുവദിക്കണമെന്ന വ്യാപാരികളുടെ ഹർജി പരിഗണിക്കുമ്പോഴാണ് കോടതി നിലപാട് വ്യക്തമാക്കിയത്. ആഴ്ചയിൽ അഞ്ച് ദിവസമെങ്കിലും തുണിക്കടകൾ തുറക്കാൻ അനുവദിക്കണമെന്നായിരുന്നു ഹർജിയിലെ പ്രധാന ആവശ്യം. ആൾക്കൂട്ട നിയന്ത്രണം പാലിക്കാനാണ് കടകൾ തുറക്കാതെ ഇരിക്കുന്നതെങ്കിൽ കേരളത്തിൽ നിരവധി ഇടങ്ങളിൽ ജനങ്ങൾ സാമൂഹ്യ അകലം പാലിക്കാതെ കൂട്ടം കൂടുന്ന സാഹചര്യം ഉണ്ടെന്ന് ഹർജി പരിഗണിക്കവേ കോടതി ചൂണ്ടിക്കാട്ടി. അതിനാൽ വിഷയത്തിൽ നയപരമായ തീരുമാനം കൈകൊള്ളണമെന്ന് കോടതി നിർദ്ദേശിച്ചു. വാക്കാലുള്ള പരാമർശമാണ് കോടതി നടത്തിയത്.

വിഷയത്തിൽ അന്തിമ തീരുമാനം എടുക്കുന്നത് സർക്കാരണെങ്കിലും വിദഗ്ദ്ധ സമിതിയുടെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് ഇതെന്ന് സർക്കാർ കോടതിയെ അറിയിച്ചു. വ്യാഴാഴ്ച ഹർജി വീണ്ടും പരിഗണിക്കുന്ന കോടതി സർക്കാരിന്റെ നിലപാട് കൂടി അറിഞ്ഞശേഷം ഹർജി തീർപ്പാക്കും.

Story Highlights: shops, covid crisis

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here