വഴിപാടുകള്‍ക്കും പൂജകള്‍ക്കും മൊബൈല്‍ ആപ്പുമായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ വരുമാന ചോര്‍ച്ചയുണ്ടെന്ന് ബോര്‍ഡ് പ്രസിഡന്റ് എന്‍ വാസു. ക്ഷേത്രങ്ങളില്‍ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്. ക്ഷേത്രങ്ങളില്‍ ലഭിക്കുന്ന വരുമാനം ബോര്‍ഡിലേക്ക് എത്തുന്നില്ലെന്ന പരിശോധനയില്‍ കണ്ടെത്തി.
വരുമാന വര്‍ധനവിന് വഴിപാടുകള്‍ക്കായി മൊബൈല്‍ ആപ്പ് വികസിപ്പിക്കും. ബോര്‍ഡിന്റെ പക്കലുള്ള 400 കിലോ സ്വര്‍ണം ദേശസാല്‍കൃത ബാങ്കില്‍ നിക്ഷേപമാക്കുമെന്നും എന്‍.വാസു ട്വന്റിഫോറിനോട് പറഞ്ഞു. കൊവിഡ് കാരണം ക്ഷേത്രങ്ങളില്‍ ഭക്തര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയ സാഹചര്യത്തില്‍ 374 ക്ഷേത്രങ്ങളിലേക്ക് കൂടി ഓണ്‍ലൈന്‍ വഴിപാട് സംവിധാനം വ്യാപിപ്പിക്കും.
ഇതിനൊപ്പം മൊബൈല്‍ ആപ്പ് വികസിപ്പിക്കും. ബോര്‍ഡിന്റെ കീഴിലുള്ള 400 കിലോ സ്വര്‍ണം ദേശസാല്‍കൃത ബാങ്കില്‍ നിക്ഷേപമാക്കും. വരുമാന വര്‍ധനവിനുള്ള കൂടുതല്‍ കാര്യങ്ങള്‍ പരിഗണനയിലാണെന്നും ബോര്‍ഡ് പ്രസിഡന്റ് പറഞ്ഞു.
Story Highlights: travancore dewaswam board, mobile application, covid crisis
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here