Advertisement

വാട്​സാപ്പ്​ സന്ദേശങ്ങള്‍ തെളിവായി കണക്കാക്കാനാവില്ല; സുപ്രീംകോടതി

July 15, 2021
Google News 0 minutes Read

വാട്​സാപ്പ്​ സന്ദേശങ്ങള്‍ തെളിവായി കണക്കാക്കാനാവില്ലെന്ന്​ സുപ്രീംകോടതി. വ്യാപാര കരാറുകളില്‍ ഇത്തരം സന്ദേശങ്ങള്‍ തെളിവായി സ്വീകരിക്കാന്‍ സാധിക്കില്ലെന്നും കോടതി വ്യക്​തമാക്കി. ചീഫ്​ ജസ്റ്റിസ്​ എന്‍.വി രമണ ജസ്റ്റിസുമാരായ എ.എസ്​ ബൊപ്പണ്ണ, ഋഷികേശ്​ റോയ്​ എന്നിവരുള്‍പ്പെട്ട ബെഞ്ചിന്റെതാണ്​ ഉത്തരവ്​.

വാട്​സാപ്പ്​ സന്ദേശങ്ങളെ എങ്ങനെയാണ്​ തെളിവായി പരിഗണിക്കുക. സോഷ്യല്‍ മീഡിയയില്‍ എന്തും നിര്‍മിക്കുകയും ഡിലീറ്റ്​ ചെയ്യുകയും ചെയ്യാമെന്നും കോടതി നിരീക്ഷിച്ചു. 2016 ഡിസംബര്‍ രണ്ടിലെ ഒരു കരാറുമായി ബന്ധപ്പെട്ട കേസിലാണ്​ സുപ്രീംകോടതി പരാമര്‍ശം.

സൗത്ത്​ ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പറേഷനും വിവിധ കമ്പനികളുടെ കണ്‍സോര്‍ഷ്യവുമായി ഉണ്ടാക്കിയ കരാറിലാണ്​ തര്‍ക്കം ഉടലെടുത്തത്​. നഗരത്തിലെ മാലിന്യ നീക്കവുമായി ബന്ധപ്പെട്ടായിരുന്നു കരാര്‍. പിന്നീട്​ കണ്‍സോര്‍ഷ്യത്തിലുള്‍പ്പെട്ട എ ടു സെഡ്​, ക്വിപ്പോ തുടങ്ങിയ സ്ഥാപനങ്ങളുമായി തര്‍ക്കമുണ്ടാവുകയും ഇത്​ കൊല്‍ക്കത്ത ​കോടതിയുടെ പരിഗണനക്ക്​ എത്തുകയും ചെയ്​തു. ഈ കേസിലാണ്​ സുപ്രീംകോടതിയില്‍ നിന്നും നിര്‍ണായക പരാമര്‍ശം ഉണ്ടായിരിക്കുന്നത്​.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here