‘ഇവരാണോ മാസ്ക് ധരിക്കാത്തതിന്റെ പേരിൽ പാവപ്പെട്ട ജനങ്ങളെ ശിക്ഷിക്കുന്നത്’; മാസ്ക് കാലിൽ ചുറ്റിയ മന്ത്രിക്ക് വിമർശനം

മുഖത്തു ധരിക്കേണ്ട മാസ്ക് കാൽവിരലിൽ ചുറ്റിയിട്ട് മന്ത്രി. ഉത്തരാഖണ്ഡ് മന്ത്രി യതീശ്വരാനന്ദ് ആണ് ഫോട്ടോ വൈറൽ ആയതിനു പിന്നാലെ വൻ വിമര്‍ശനങ്ങള്‍ നേരിടുന്നത്.
”ഇതാണ് ഭരിക്കുന്ന പാർട്ടിയുടെ മന്ത്രിമാരുടെ അവസ്ഥ. ഇവരാണ് മാസ്ക് ധരിക്കാത്തതിന്റെ പേരിൽ പാവപ്പെട്ട ജനങ്ങളെ ശിക്ഷിക്കുന്നത്”, കോൺഗ്രസ് വക്താവ് ഗരിമ ദാസൗനി ട്വീറ്റ് ചെയ്തു. കൊവിഡിൽ ജനങ്ങൾ മരിച്ചുവീഴുമ്പോൾ എന്ത് സന്ദേശമാണ് ഇതിലൂടെ മന്ത്രിമാര്‍ നൽകുന്നതെന്നും ഗരിമ ചോദിച്ചു.
”മാസ്ക് ധരിക്കാൻ ഏറ്റവും അനുയോജ്യമായ സ്ഥലം ഏതാണെന്ന് ഈ മന്ത്രിയോട് ചോദിക്കൂ”, എന്നാണ് ആംആദ്മി നേതാവ് ദീപ് പ്രകാശ് പാന്ത് പരിഹസിച്ചത്. മന്ത്രി മാപ്പ് പറയണമെന്നും പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു. ചിത്രത്തില്‍ കാണുന്ന മറ്റ് മന്ത്രിമാരും മാസ്ക് ധരിച്ചിട്ടില്ല.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here