സംസ്ഥാനത്ത് ആവശ്യത്തിന് മദ്യവില്പന ശാലകളില്ല; മാഹിയിൽ ഇതിലും കൂടുതലുണ്ടെന്ന് ഹൈക്കോടതി

സംസ്ഥാനത്ത് ആവശ്യത്തിന് മദ്യവില്പന ശാലകളില്ലെന്ന് ഹൈക്കോടതി. മാഹിയിൽ ഇതിലും കൂടുതലുണ്ട്. അയൽ സംസ്ഥാനങ്ങളിൽ രണ്ടായിരം മദ്യ ഷോപ്പുകൾ ഉള്ളപ്പോൾ കേരളത്തിൽ 300 എണ്ണം മാത്രമേ ഉള്ളൂ എന്നും ഹൈക്കോടതി നിരീക്ഷിച്ചു. എണ്ണം കുറവായതിനാൽ മദ്യ വില്പനശാലകളിലെ തിരക്ക് നിയന്ത്രിക്കാനും മറ്റ് അടിസ്ഥാന കാര്യങ്ങൾ വികസിപ്പിക്കാനും നടപടിയെടുക്കാമല്ലോ എന്നും ഹൈക്കോടതി ചോദിച്ചു.
അതേസമയം, മദ്യ വില്പനശാലകളിലെ തിരക്ക് നിയന്ത്രിക്കാൻ നടപടികൾ എടുത്തിട്ടുണ്ടെന്ന് എക്സൈസ് കമ്മീഷണർ കോടതിയെ അറിയിച്ചു. കനത്ത തിരക്കും നീണ്ട ക്യൂവും ഉണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടിയ രണ്ട് മദ്യ വില്പനശാലകൾ പൂട്ടിയതായും ബെവ്കോ അറിയിച്ചു.
വിവാഹത്തിനും മരണാനന്തര ചടങ്ങുകൾക്കും 20 പേർ മാത്രം പങ്കെടുക്കുമ്പോൾ ബിവറേജസിനു മുന്നിൽ നൂറുകണക്കിനാളുകളെ അനുവദിക്കുന്നുവെന്നായിരുന്നു നേരത്തെ കോടതിയുടെ വിമർശനം. തിരക്ക് നിയന്ത്രിക്കുവാനായി വേണ്ട നടപടികൾ സ്വീകരിക്കുവാൻ എക്സൈസ് കമ്മീഷണർക്കും ബെവ്കോ സി.എം.ഡിയ്ക്കും കോടതി നേരിട്ട് നിർദ്ദേശം നൽകിയിരുന്നു.
Story Highlights: high court criticizes bevco
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here