ഫോട്ടോ ജേണലിസ്റ്റ് ഡാനിഷ് സിദ്ദിഖി കൊല്ലപ്പെട്ട സംഭവം; ഇന്ത്യൻ അംബാസഡർ അഫ്ഗാൻ അധികൃതരുമായി ബന്ധപ്പെട്ടു

ഫോട്ടോ ജേണലിസ്റ്റ് ഡാനിഷ് സിദ്ദിഖി കൊല്ലപ്പെട്ട സംഭവത്തിൽ കാബൂളിലെ ഇന്ത്യൻ അംബാസഡർ അഫ്ഗാൻ അധികൃതരുമായി സംസാരിച്ചു. ഡാനിഷ് സിദ്ദിഖിയുടെ കുടുംബത്തെ സംഭവങ്ങൾ അറിയിക്കുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
കാണ്ഡഹാറിലെ സ്പിന്‍ ബോള്‍ഡക് ജില്ലയിലെ താലിബാന്‍ ആക്രമണത്തിലാണ് ഡാനിഷ് സിദ്ദിഖി കൊല്ലപ്പെട്ടത്. അഫ്ഗാന്‍ സേനയുടെ സംരക്ഷണത്തിലായിരുന്നു ഇദ്ദേഹം. കഴിഞ്ഞ ദിവസങ്ങളിലായി ഡാനിഷ് സിദ്ദിഖി അടങ്ങുന്ന സംഘം റോക്കറ്റ് ആക്രമണം വരെ നേരിടേണ്ടി വന്നിരുന്നു.
റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളുടെ ദുരിതങ്ങള്‍ ചിത്രീകരിച്ചതിന് ഇദ്ദേഹത്തിന് 2018ല്‍ പുലിസ്റ്റര്‍ ലഭിച്ചിരുന്നു. ദുരന്ത മുഖങ്ങളുടെയും സംഘര്‍ഷങ്ങളുടെയും തീക്ഷ്ണ മുഖങ്ങള്‍ ഒപ്പിയ ഫോട്ടോഗ്രാഫറായിരുന്നു ഡാനിഷ് സിദ്ദിഖി.
Story Highlights: Indian Photojournalist Danish siddiqui, Indian GOVT
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here