24
Jul 2021
Saturday

പ്രമുഖ ഫോട്ടോ ജേണലിസ്റ്റ് ഡാനിഷ് സിദ്ദിഖി താലിബാന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

danish siddiqui

പ്രമുഖ ഫോട്ടോ ജേണലിസ്റ്റ് ഡാനിഷ് സിദ്ദിഖി കൊല്ലപ്പെട്ടു. പുലിസ്റ്റര്‍ പ്രൈസ് ജേതാവാണ്. അഫ്ഗാനിസ്ഥാനില്‍ വച്ചാണ് കൊല്ലപ്പെട്ടത്.

കാണ്ഡഹാറിലെ സ്പിന്‍ ബോള്‍ഡക് ജില്ലയിലെ താലിബാന്‍ ആക്രമണത്തിലാണ് ദാരുണാന്ത്യം. മുംബൈയാണ് സ്വദേശം. അഫ്ഗാന്‍ സേനയുടെ സംരക്ഷണത്തിലായിരുന്നു ഇദ്ദേഹം. കഴിഞ്ഞ ദിവസങ്ങളിലായി ഡാനിഷ് സിദ്ദീഖി അടങ്ങുന്ന സംഘം റോക്കറ്റ് ആക്രമണം വരെ നേരിടേണ്ടി വന്നിരുന്നു.

ടിവി ന്യൂസ് കറസ്‌പോണ്ടന്റ് ആയിരുന്ന സിദ്ദിഖി പിന്നീടാണ് ഫോട്ടോ ജേണലിസത്തിലേക്ക് കടന്നത്. 2010 മുതല്‍ ന്യൂസ് ഫോട്ടോഗ്രാഫറാണ്. ഇന്ത്യാ ടുഡേയിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളുടെ ദുരിതങ്ങള്‍ ചിത്രീകരിച്ചതിനാണ് 2018ല്‍ ഇദ്ദേഹത്തിന് പുലിസ്റ്റര്‍ ലഭിച്ചത്. അദ്‌നാന്‍ അബിദിക്കൊപ്പമാണ് ഇദ്ദേഹം സമ്മാനം പങ്കുവച്ചത്. ദുരന്ത മുഖങ്ങളുടെയും സംഘര്‍ഷങ്ങളുടെയും തീക്ഷ്ണ മുഖങ്ങള്‍ ഒപ്പിയ ഫോട്ടോഗ്രാഫറാണ്.

Story Highlights: India vs Srilanka ODI

കൊവിഡ് പോരാട്ടത്തില്‍ അണിചേരുകയാണ് ഫ്‌ളവേഴ്‌സും ട്വന്റിഫോര്‍ ന്യൂസും
COVID WAR 24X7 എന്ന ക്യാമ്പെയിനിലൂടെ. ഇത് ഒരു യുദ്ധമാണ്. വിജയം മാത്രം ലക്ഷ്യംവെച്ചുകൊണ്ട് നമ്മള്‍ ഒരുമിച്ചു നയിക്കുന്ന യുദ്ധം.

Doctor In | Covid Warriors | Stay Home Creative Challenge | Perfect Ok Photography Award | Inspire The Idea Bank

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top