Advertisement

ന്യൂനപക്ഷങ്ങള്‍ക്കുള്ള ആനുകൂല്യങ്ങള്‍ ജനസംഖ്യാടിസ്ഥാനത്തിലാക്കണം; മുസ്ലിം ലീഗ് നേതാക്കള്‍ മുഖ്യമന്ത്രിക്കയച്ച കത്ത് പുറത്ത്

July 16, 2021
Google News 1 minute Read

ന്യൂനപക്ഷങ്ങള്‍ക്കുള്ള പൊതുവായ ആനുകൂല്യങ്ങള്‍ ജനസംഖ്യാടിസ്ഥാനത്തിലാക്കാമെന്ന് ചൂണ്ടിക്കാട്ടി മുസ്ലിം ലീഗ് നേതാക്കള്‍ മുഖ്യമന്ത്രിക്കയച്ച കത്ത് പുറത്ത്. ന്യൂനപക്ഷ സംവരണം സംബന്ധിച്ച ഹൈക്കോടതി വിധിക്കുപിന്നാലെ മുസ്ലിം ലീഗ് നേതാക്കളായ പി കെ കുഞ്ഞാലിക്കുട്ടി, ഡോ. എം കെ മുനീര്‍, കെപിഎ മജീദ് എന്നിവര്‍ അയച്ച കത്താണ് പുറത്തുവന്നത്.
മുസ്ലിം സമുദായത്തിന്റെ പിന്നോക്കാവസ്ഥ പഠിച്ച ശേഷം കമ്മിറ്റി നിര്‍ദേശിച്ച ആനുകൂല്യങ്ങള്‍ നല്‍കാനുള്ള സംവിധാനം പുതിയ വിധിയിലൂടെ ഇല്ലാതായെന്നും ഇതിനൊരു പരിഹാരമായാണ് പുതിയ നിര്‍ദേശങ്ങളെന്നും കത്തില്‍ പറയുന്നു.

‘ പുതിയ വിധിയുടെ അടിസ്ഥാനത്തില്‍ സച്ചാര്‍ കമ്മിറ്റി സ്‌കീം ഇംപ്ലിമെന്റേഷന്‍ സെല്‍ എന്നോ സമാനമായ മറ്റെന്തെങ്കിലും പേരുകളിലോ ഒരു വകുപ്പുണ്ടാക്കി ആനുകൂല്യങ്ങള്‍ 100 ശതമാനം പിന്നോക്കമായ മുസ്ലിം സമുദായത്തിന് നല്‍കേണ്ടതാണ്. ഇതുവഴി സച്ചാര്‍ കമ്മിറ്റി സ്‌കീമുകള്‍ നടപ്പാക്കുന്നതിന് പുതിയ ബോര്‍ഡ് ഉണ്ടാക്കുകയും ആനുകൂല്യങ്ങള്‍ പുതിയ സമുദായത്തിന് ലഭിക്കുന്ന സാഹചര്യമുണ്ടാക്കുകയും ചെയ്യാം.

ന്യൂനപക്ഷ സമുദായങ്ങള്‍ക്ക് പൊതുവായി നല്‍കുന്ന ആനുകൂല്യങ്ങള്‍ 2021 സെന്‍സസിന്റെ അടിസ്ഥാനത്തില്‍ ജനസംഖ്യാനുപാതമായി അര്‍ഹതയുള്ളവര്‍ക്ക് നിലവിലുള്ള ന്യൂനപക്ഷ കമ്മിഷനുകളിലൂടെയും ന്യൂനപക്ഷ ക്ഷേമ വകുപ്പുകളിലൂടെയും പരാതികള്‍ക്ക് ഇട നല്‍കാത്ത വിധം നടപ്പാക്കേണ്ടതാണ്’ എന്നാണ് കത്തിലെ പരാമര്‍ശം.

Story Highlights: minority scholorship

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here