ജമ്മു കശ്മീരില്‍ രണ്ട് ഭീകരരെ വധിച്ചു; വീണ്ടും ഡ്രോണ്‍ സാന്നിധ്യം

ജമ്മു കശ്മീരിലെ ദന്മാര്‍ മേഖലയില്‍ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ലഷ്‌കര്‍ ഇ ത്വയ്ബ ഭീകരര്‍ കൊല്ലപ്പെട്ടു. രണ്ട് സിആര്‍പിഎഫ് ജവാന്മാര്‍ക്ക് പരുക്കേറ്റു. രഹസ്യ വിവരത്തെ തുടര്‍ന്ന് പുലര്‍ച്ചെ സുരക്ഷ സേന നടത്തിയ തെരച്ചിലിനിടെയാണ് ഭീകരരുമായി ഏറ്റുമുട്ടലുണ്ടായത്. ഈവര്‍ഷം ഇതുവരെ 78 ഭീകരരെ വധിച്ചതായി കശ്മീര്‍ ഐജി വിജയ് കുമാര്‍ അറിയിച്ചു. കൊല്ലപ്പെട്ടവരിൽ പകുതിയും ലഷ്കർ ഇ ത്വയ്ബ ഭീകരരാണ്. ഇതിനിടെ, പുൽവാമയിൽ സുരക്ഷാസേന നടത്തിയ തെരച്ചിലിൽ ഏഴ് ഷെല്ലുകളും, വെടിയുണ്ടകളും കണ്ടെത്തി.
അതേസമയം ജമ്മുകശ്മീരില്‍ വീണ്ടും ഡ്രോണുകളുടെ സാന്നിധ്യം കണ്ടെത്തി. ജമ്മു, സാംബ മേഖലകളിലെ നാലിടങ്ങളിലാണ് ഡ്രോണുകളുടെ സാന്നിധ്യം കണ്ടെത്തിയത്. ഇന്നലെ രാത്രി എട്ട് മണിയോടെ രാംഗഡ് മേഖലയിലാണ് ആദ്യം ഡ്രോണ്‍ കണ്ടെത്തിയത്. പിന്നാലെ സാംബ, ഹീരാനഗര്‍, മീരാന്‍ സാഹിബ് തുടങ്ങിയ മേഖലകളിലും ഡ്രോണ്‍ കണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതേതുടര്‍ന്ന് സുരക്ഷാ സേന അന്വേഷണം ആരംഭിച്ചു.
Story Highlights: jammu kashmir, terrorist, drone
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here