Advertisement

ഇന്ത്യയില്‍ വാട്​സ്​ആപ്പ് മരവിപ്പിച്ചത്​ 20ലക്ഷം അക്കൗണ്ടുകള്‍

July 16, 2021
Google News 1 minute Read

ഓണ്‍ലൈന്‍ ദുരുപയോഗം തടയുന്നതിനും ഉപയോക്താക്കളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനും ഇന്ത്യയിലെ 20ലക്ഷം അക്കൗണ്ടുകള്‍ മരവിപ്പിച്ചതായി വാട്​സ്​ആപ്പ്. മേയ്​ 15നും ജൂണ്‍15നും ഇടയിലാണ്​ 20 ലക്ഷം അക്കൗണ്ടുകള്‍ മരിവിപ്പിച്ചതെന്നും കമ്പനി അറിയിച്ചു.

ഉപഭോക്താക്കളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനായി സാങ്കേതിക വിദ്യയില്‍ നിരന്തരം നി​ക്ഷേപം നടത്തുന്നുണ്ട്​. ദോഷകരമായ അല്ലെങ്കില്‍ അനാവശ്യ സന്ദേശങ്ങള്‍ തടയുകയാണ്​ ലക്ഷ്യം. ഇത്തരത്തില്‍ അസാധാരണമായ സന്ദേശങ്ങള്‍ തടയുന്നതിനായി വിപുലമായ സാ​ങ്കേതിക വിദ്യകള്‍ ഉറപ്പുവരുത്തുന്നു. ഇതോടെ മേയ്​ 15 മുതല്‍ ജൂണ്‍ 15​വരെ ഇന്ത്യയില്‍ 20 ലക്ഷം അക്കൗണ്ടുകള്‍ മരവിപ്പിച്ചു – കമ്പനി വ്യക്തമാക്കി.

പുതിയ ഐ.ടി നിയമങ്ങള്‍ പാലിക്കുന്നുണ്ടെന്ന​ റിപ്പോര്‍ട്ട്​ വാട്​സ്​ആപ്പ്​ നല്‍കിയെങ്കിലും, പുതിയ ഐ.ടി നിയമങ്ങള്‍ തടയണമെന്നാവശ്യപ്പെട്ട്​ കേ​ന്ദ്ര സര്‍ക്കാറിനെതിരെ പരാതി നല്‍കിയിരുന്നു. ഉപയോക്താക്കളുടെ സ്വകാര്യത ലംഘിക്കാന്‍ അനുശാസിക്കുന്നതാണ്​ നിയമമെന്നാണ്​ വിദഗ്​ധരുടെ അഭിപ്രായം. ഇന്ത്യയില്‍ 40കോടി ഉപയോക്താക്കളാണ്​ വാട്​സ്​ആപ്പിനുള്ളത്​.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here