യുഎഇ എംബസിയുടെ പേരില്‍ തട്ടിപ്പ്; പ്രവാസികളെ പറ്റിക്കുന്നത് വ്യാജവെബ്‌സൈറ്റ് നിര്‍മ്മിച്ച്

യുഎഇ എംബസിയുടെ പേരില്‍ തട്ടിപ്പ്. യുഎഇ എംബസിയുടെ പേരില്‍ വ്യാജവെബ്‌സൈറ്റ് നിര്‍മിച്ച് പ്രവാസികളെ പറ്റിക്കുന്നു.യാത്രാ വിലക്ക് നീങ്ങിയാല്‍ യുഎഇയിലേക്ക് പോവാന്‍ എംബസിയുടെ അനുമതി വേണമെന്ന പേരിലാണ് തട്ടിപ്പ് നടക്കുന്നത്. https://www.uaeembassy.in/ എന്ന വെബ്‌സൈറ്റ് വഴിയാണ് തട്ടിപ്പ് നടത്തുന്നത്. ജുലൈ 31ന് ശേഷം യാത്രാനുമതി ലഭിക്കാനായി അനുമതി പത്രം ലഭിക്കാനെന്ന പേരില്‍ പണം ആവശ്യപ്പെടുന്നുമുണ്ട്.
യുഎഇ എംബസി ഇന്ത്യ എന്ന പേരിൽ വ്യാജ വെബ്‌സൈറ്റ് ഉണ്ടാക്കിയാണ് വൻ ഹൈടെക് തട്ടിപ്പ് നടത്തുന്നത്. കൊവിഡ് കാലത്തെ പ്രവാസികളുടെ യാത്ര പ്രതിസന്ധികളെ മുതലെടുത്തുകൊണ്ടാണ് തട്ടിപ്പ്.
യുഎഇ എംബസി ഡോട്ട്.ഇൻ ഇന്ത്യ എന്ന വെബ്‌സൈറ്റിലൂടെയാണ് തട്ടിപ്പ്. ഒറ്റ നോട്ടത്തിൽ ആർക്കും ഇത് യുഎഇ ഭരണകൂടത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് ആണെന്നെ തോന്നു. എന്നാൽ ഈ വെബ്‌സൈറ്റിലേക്ക് യാത്ര പ്രതിസന്ധിയിൽ അകപ്പെട്ട ഒരു പ്രവാസി എത്തിയാൽ പിന്നെ പോകുന്നത് തട്ടിപ്പ് കെണിയിലേക്കാണ്. ആദ്യം യാത്ര വിവരങ്ങൾ വിശദാംശങ്ങൾ മെയിൽ ചെയ്യാൻ ആവശ്യപ്പെടും. അഡ്മിൻ യുഎഇ എംബസി ഡോട്ട് ഇൻ എന്ന മെയിലിലേക്ക് എല്ലാ രേഖകളും അയക്കാൻ ആവശ്യപ്പെടും പാസ്‌പോർട്ട് രേഖകൾ ഉൾപ്പെടെ കിട്ടി കഴിഞ്ഞാൽ പിന്നീട് എംബസി ഫീസ് എന്ന പേരിൽ പതിനാറായിരത്തി ഒരുന്നൂറ് രൂപ അക്കൗണ്ടിൽ ഇടാൻ ആവശ്യപ്പെട്ട് മെയിൽ വരും. ഡൽഹിയിലെ ഒരു വീരു കുമാറിന്റെ എസ് ബി ഐ അക്കൗണ്ടിലേക്കാണ് പണം ഇടേണ്ടത്.
പണം നഷ്ടമാവുന്നതിനോടൊപ്പം പ്രവാസികളുടെ പാസ്‌പോർട്ടും യുഎഇ ഐഡിയുമെല്ലാം ഈ ഹൈടെക് കൊള്ള സംഘം തട്ടി എടുക്കുന്നു. മലയാളികൾ ഉൾപ്പെടെയുള്ള നിരവധി പ്രവാസികൾ ഇപ്പോഴും തട്ടിപ്പിന് ഇരയായി കൊണ്ടിരിക്കുന്നു എന്നതാണ് ഞെട്ടിക്കുന്ന വസ്തുത.
പാലക്കാട് സ്വദേശി നമിത വേണുഗോപാല്‍ സൈബര്‍ സെല്ലില്‍ പരാതി നല്‍കി. മന്ത്രി എകെ ബാലന്റെ മരുമകളാണ് നമിത വേണുഗോപാല്‍. രണ്ടു പേര്‍ക്ക് യാത്രാനുമതി ലഭിക്കാന്‍ ഇവരോട് ആവശ്യപ്പെട്ടത് 16100 രൂപയാണ്. സൈബര്‍ സെല്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here